തല്ലി നന്നാക്കാൻ നോക്കല്ലേ..! ആ മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണ്, ഒ​രു​പ​ക്ഷേ മ​ര​ണം​വ​രെ മാ​യാ​ത്ത മു​റി​വു​ക​ൾ…

ന​മ്മു​ടെ കു​ട്ടി​ക്കാ​ല​ത്തേ​ക്കൊ​ന്നു പോ​കാം. ‘അ​ടി’ സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രു​ന്ന അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഒ​ന്നോ​ർ​ത്തു നോ​ക്കൂ.

പ​ല​പ്പോ​ഴും ശ​രീ​ര​ത്തി​നു​ണ്ടാ​യി​ട്ടു​ള്ള വേ​ദ​ന​യെ​ക്കാ​ൾ എ​ത്ര​യോ വ​ലു​താ​യി​രു​ന്നു മ​ന​സി​നേ​റ്റ മു​റി​വു​ക​ൾ… ഉ​ണ്ടാ​യ അ​പ​ക​ർ​ഷ​താ​ബോ​ധം…

അ​ടി ​പേ​ടി​ച്ച് പ​ല​തും തു​റ​ന്നു​പ​റ​യാ​ൻ ഭ​യ​ന്ന​വ​ർ അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​ടി വാങ്ങി ന​ന്നാ​യി എ​ന്നു ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് അ​ടി​ച്ച വ്യ​ക്തി​യോ​ടു​ള്ള സ്നേ​ഹ​മോ ബ​ഹു​മാ​ന​മോ​കൊ​ണ്ട​ല്ല,

ഭ​യം​കൊ​ണ്ടാ​ണ്. ന​മ്മെ സ്നേ​ഹി​ക്കു​ന്ന, നാം ​സ്നേ​ഹി​ക്കു​ന്ന ന​മ്മു​ടെ മ​ക്ക​ൾ ന​മ്മ​ളെ അ​നു​സ​രി​ക്കേ​ണ്ട​ത് ഭ​യം​കൊ​ണ്ടാ​ണോ? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ആ ​അ​നു​സ​ര​ണ​ത്തി​ന് എ​ത്ര ആ​യു​സ് ഉ​ണ്ടാ​കും?

ശി​ക്ഷ​യും ശി​ക്ഷ​ണ​വും ര​ണ്ടും ര​ണ്ടാ​ണ്. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം പ​ല​രും ഇ​തി​നെ ഒ​ന്നാ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്.

ഒ​ന്നു​ണ്ടാ​യാ​ൽ ഉ​ല​ക്ക​കൊ​ണ്ട് അ​ടി​ക്ക​ണം എ​ന്ന മേ​ന്പൊ​ടി കൂ​ടെ​യാ​കു​ന്പോ​ൾ കാ​ല​ങ്ങ​ളാ​യി ശീ​ലി​ച്ചു​പോ​ന്ന ശി​ക്ഷാ​രീ​തി​ക​ൾ തു​ട​രു​ക​യാ​യി.

ശി​ക്ഷ​ണം എ​ന്ന​ത് അ​റി​വ് പ​ങ്കു​വ​യ്ക്കു​ന്ന ഒ​രു പ്ര​ക്രി​യ ആ​ണ്. എ​ന്നാ​ൽ ശി​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ അ​റി​വ് ല​ഭി​ക്കു​ന്നി​ല്ല. താ​ൻ ചെ​യ്ത​ത് അ​ല്ലെ​ങ്കി​ൽ പ​റ​ഞ്ഞ​ത് തെ​റ്റാ​ണ് എ​ന്നു മാ​ത്ര​മേ മ​ന​സി​ലാ​കു​ന്നു​ള്ളൂ.

എ​ന്താ​ണു ശ​രി എ​ന്ന് പ​ഠി​ക്കു​ന്നി​ല്ല. ത​ല്ലു​ന്ന​ത് അ​ടി​ച്ച​മ​ർ​ത്ത​ൽ​കൂ​ടി​യാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ മാ​ന​സി​ക​മാ​യ ഒ​ര​ക​ൽ​ച്ച​യ​ല്ലേ അ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്.

ഒ​രു കു​ഞ്ഞ് ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്നേ​ഹി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ത​ന്നെ അ​തി​നെ ത​ല്ലു​ന്പോ​ൾ അ​ത് അവരുടെ മ​ന​സി​ലു​ണ്ടാ​ക്കു​ന്ന മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണ്. ഒ​രു​പ​ക്ഷേ മ​ര​ണം​വ​രെ മാ​യാ​ത്ത മു​റി​വു​ക​ൾ!


ഡോ. ജിറ്റി ജോർജ്
കൺസൾട്ടന്‍റ് സൈക്യാട്രിസ്റ്റ്
എസ്എച്ച് മെഡിക്കൽ സെന്‍റർ
കോട്ടയം
[email protected]

Related posts

Leave a Comment