ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ പോ​ക്‌​സോ കേ​സ്; റോ​യ് വ​യ​ലാ​ട്ട് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന; ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പ്രതികൾക്കായി ഇ​രു​ട്ടി​ല്‍ ത​പ്പി പോലീസ്

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യ് ജെ. ​വ​യ​ലാ​ട്ടും മ​റ്റൊ​രു പ്ര​തി സൈ​ജു ത​ങ്ക​ച്ച​നും കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്ന് സൂ​ച​ന. 

ഹൈ​ക്കോ​ട​തി ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​ട്ട് ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്.

റോ​യി​യു​ടെ​യും സൈ​ജു​വി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

വ​ലി​യ സ്വാ​ധീ​ന​മു​ള്ള റോ​യി രാ​ജ്യം വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​തേ​സ​മ​യം റോ​യി​യു​ടെ​യും സൈ​ജു​വി​ന്‍റെ​യും മു​ന്‍​കൂ​ര്‍ ജാ​മ്യം ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഇ​ര​യു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീ​കോ​ട​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

കേ​സി​ലെ പ്ര​തി​യാ​യ അ​ഞ്ജ​ലി റി​മ ദേ​വി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഹോ​ട്ട​ലി​ല്‍​വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് റോ​യി​ക്കെ​തി​രേ​യു​ള്ള കേ​സ്. 

സൈ​ജു​വും അ​ഞ്ജ​ലി​യും പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ​യു​ള​ള പ​രാ​തി.

 

Related posts

Leave a Comment