കണ്ണിലിറ്റിക്കുന്ന മരുന്നു തീര്‍ന്നു, പുറത്തുപോകാന്‍ കഴിയാതെ സാഹചര്യവും! ജ​ൻ​മ​നാ നേ​ത്ര​രോ​ഗ​മു​ള്ള ശി​ശു​വി​നു തുണയായത്‌ കേ​ണി​ച്ചി​റ പോ​ലീ​സ്; സംഭവം ഇങ്ങനെ…

പ​ന​മ​രം: ​ജ​ൻ​മ​നാ നേ​ത്ര​രോ​ഗ​മു​ള​ള ശി​ശു​വി​നു കേ​ണി​ച്ചി​റ പോ​ലീ​സ് മ​രു​ന്നു എ​ത്തി​ച്ചു ന​ൽ​കി.

കേ​ണി​ച്ചി​റ സൊ​സൈ​റ്റി​ക്ക​വ​ല ചി​ല​ന്പ​ത്ത് ഗീ​തു​വി​ന്‍റെ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നു​ള്ള മ​രു​ന്നാ​ണ് എ​സ്എ​ച്ച്ഒ ടി.​കെ. ഉ​മ്മ​റും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശി​ഹാ​ബും ചേ​ർ​ന്നു എ​ത്തി​ച്ച​ത്.

ശി​ശു​വി​ന്‍റെ ക​ണ്ണി​ലി​റ്റി​ക്കു​ന്ന മ​രു​ന്നു തീ​രു​ക​യും ലോ​ക്ക്ഡൗ​ണ്‍ മൂ​ലം പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഗീ​തു കേ​ണി​ച്ചി​റ പോ​ലീ​സി​ന്‍റെ ടോ​ൾ ഫ്രീ ​ന​ന്പ​രി​ൽ വി​ളി​ച്ച് സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​രു​ള​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 112 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​രി​ൽ ഗീ​തു​വി​ന്‍റെ വി​ളി​യെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്നു ഗീ​തു​വി​നെ വി​ളി​ച്ച എ​സ്എ​ച്ച്ഒ മ​രു​ന്നി​ന്‍റെ പേ​ര് മ​ന​സി​ലാ​ക്കി. ഇ​രു​ള​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ മ​രു​ന്നു ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പി​ന്നീ​ടു കേ​ണി​ച്ചി​റ​യി​ലെ​ത്തി​യ എ​സ്എ​ച്ച്ഒ മൂ​ന്നു മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ക​യ​റി​യെ​ങ്കി​ലും അ​തേ പേ​രി​ലു​ള്ള മ​രു​ന്നു ല​ഭി​ച്ചി​ല്ല.

ഒ​ടു​വി​ൽ കാ​ര്യ​ന്പാ​ടി​യി​ലെ ക​ണ്ണാ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് മ​രു​ന്നു വാ​ങ്ങി ഗീ​തു​വി​നു ല​ഭ്യ​മാ​ക്കി​യ​ത്.

ബീ​റ്റ് ഡ്യൂ​ട്ടി​ക്കി​ടെ കേ​ണി​ച്ചി​റ പോ​ലീ​സ് ടോ​ൾ​ഫ്രീ ന​ന്പ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment