പീഡനം വിനോദമാക്കി സൈനിക ഉദ്യോഗസ്ഥര്‍; ഉത്തര കൊറിയന്‍ സൈന്യത്തിലെ വനിതകള്‍ക്ക് പറയാനുള്ളത് ക്രൂരമായ അനുഭവങ്ങള്‍…

 

ഉത്തര കൊറിയന്‍ സൈന്യത്തിലെ വനിതാ സൈനികര്‍ക്കു നേരെ നടക്കുന്നത് കൊടും പീഡനമെന്ന് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും മൃഗീയമായ ബലാല്‍സംഗമാണ് ഇവര്‍ക്ക് പലപ്പോളും നേരിടേണ്ടി വരുന്നത്.ശുചിത്വമില്ലായ്മയും ജോലി ഭാരവും നിമിത്തം വളരെ നേരത്തെ ആര്‍ത്തവം നിലക്കുന്നു. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.സ്ത്രീ കമാന്‍ഡോകളുടെ ക്യാമ്പില്‍ താമസിക്കുന്ന കമാന്‍ഡര്‍ അവരെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുക പതിവാണെന്നും സൈന്യത്തില്‍ നിന്ന് രക്ഷപെട്ട ലീ സൊ യെവന്‍ പറയുന്നു.

തുടര്‍ച്ചയായ പരിശീലനം, ആഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് വനിതാ സൈനികര്‍ നേരിടുന്നത്. തുടര്‍ച്ചയായ പരിശീലനത്തെത്തുടര്‍ന്ന് ആറു മാസമാകുമ്പോഴേക്ക് മിക്കവരുടെയും ആര്‍ത്തവം നിലക്കുന്നു. ഒരുതരത്തില്‍ ഇത് വലിയൊരാശ്വസമായി അവര്‍ കാണുന്നു. തണുത്ത കാലാവസ്ഥയില്‍ കുളിക്കാന്‍ ചൂടുവെള്ളമില്ല. ഹോസിലൂടെ വരുന്ന വെള്ളത്തില്‍ തവളയും പാമ്പുമൊക്കെ ധാരാളം.

ഉത്തരകൊറിയയിലെ പെണ്‍കുട്ടികള്‍ ഏഴു വര്‍ഷം സൈനിക സേവനം ചെയ്യണമെന്നാണ് നിബന്ധന. 18 വയസ്സ് പൂര്‍ത്തിയാവുന്നത് മുതല്‍ പെണ്‍കുട്ടികള്‍ സൈനിക സേവനത്തിനെത്തണം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 18 നും 25 നും ഇടയിലുള്ളവര്‍ സൈന്യത്തില്‍ നിറയും. സ്‌പോര്‍ട്‌സിലും സംഗീതത്തിലും മികവ് പുലര്‍ത്തുന്ന ഗിഫ്റ്റഡ് ടാലെന്റ്‌സ്‌നു മാത്രമാണ് ഇതില്‍ നിന്ന് മാറി നില്ക്കാന്‍ കഴിയുക. കടുത്ത ദാരിദ്ര്യം നില നില്‍ക്കുന്ന ഉത്തരകൊറിയയില്‍ പോഷകാഹാരക്കുറവു മൂലം നിരവധി കുട്ടികളാണ് ഓരോ വര്‍ഷവും മരിക്കുന്നത്.

Related posts