പുന്ന നൗഷാദ് വധം;  മു​ഖ്യ​പ്ര​തി പോ​പ്പു​ല​ർ ഫ്ര​ണ്ട് മ​ന്ദ​ലാം​കു​ന്ന് ഏ​രി​യ പ്ര​സി​ഡ​ന്‍റ്  ഫെ​ബീ​ർ പോലീസ് പിടിയിൽ

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദി​നെ ബൈ​ക്കി​ലെ​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി റി​മാ​ൻ​ഡി​ൽ. എ​സ്ഡി​പി​ഐ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും പോ​പ്പു​ല​ർ ഫ്ര​ണ്ട് മ​ന്ദ​ലാം​കു​ന്ന് ഏ​രി​യ പ്ര​സി​ഡ​ന്‍റു​മാ​യ വ​ട​ക്കേ​ക്കാ​ട് അ​വി​യൂ​ർ വാ​ലി​പ​റ​ന്പി​ൽ ഫെ​ബീ​റി​നെ​യാ​ണ് (30) ആ​ണ് അ​റ​സ്റ്റു​ചെ​യ്തു കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

നൗ​ഷാ​ദി​നെ ബൈ​ക്കി​ലെ​ത്തി വെ​ട്ടി​വീ​ഴ്ത്തി​യ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ ഫെ​ബീ​ർ. കൃ​ത്യ​ത്തി​നു​ശേ​ഷം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​രം​കു​ള​ത്തു​നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി എ​ട​ക്ക​ഴി​യൂ​ർ നാ​ലാം​ക​ല്ല് സ്വ​ദേ​ശി​യും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ബീ​റി​നെ നേ​ര​ത്തേ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യും മു​ഴു​വ​ൻ പ്ര​തി​ക​ളും ഉ​ട​ൻ അ​റ​സ്റ്റി​ലാ​വു​മെ​ന്നും ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സി.​ഡി. ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

കു​ന്നം​കു​ളം എ​സി​പി ടി.​എ​സ്. മ​നോ​ജ്, ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സി​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts