ദുര്യാൻ ചീഞ്ഞു; യൂണിവേഴ്സിറ്റി പൂട്ടി

മെ​​​​ൽ​​​​ബ​​​​ൺ: ഒ​​​​രു പ​​​​ഴം ചീ​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ആ​​​​ർ​​​​എം​​​​ഐ​​​​ടി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യും ഒ​​​​ഴി​​​​പ്പി​​​​ച്ച് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ടു. ദു​​​​ര്യാ​​​​ൻ എ​​​​ന്ന പ​​​​ഴ​​​​മാ​​​​ണ് വി​​​​ല്ല​​​​ൻ.

ലൈ​​​​ബ്ര​​​​റി​​​​യി​​​​ലാ​​ണു ദു​​​​ർ​​​​ഗ​​​​ന്ധം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ഏ​​​​തെ​​​​ങ്കി​​​​ലും വാ​​​​ത​​​​കം ചോ​​​​ർ​​​​ന്ന​​​​താ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ദ്യം ക​​​​രു​​​​തി​​​​യ​​​​ത്. പോ​​​​ലീ​​​​സും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സും രം​​​​ഗ​​​​ത്തെ​​​​ത്തി അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യും അ​​​​ഞ്ഞൂ​​​​റി​​​​ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും ഒ​​​​ഴി​​​​പ്പി​​​​ച്ചു മാ​​​​റ്റി.

തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ചു​​വ​​ര​​ല​​മാ​​ര​​യി​​ൽ ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ദു​​​​ര്യാ​​​​ൻ ചീ​​​​ഞ്ഞ​​​​താ​​ണു കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. എ​​​​യ​​​​ർ​​​​ക​​​​ണ്ടീ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ദു​​​​ർ​​​​ഗ​​​​ന്ധം വ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​നേ​​​​ഷ്യ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ദു​​​​ര്യാ​​​​ൻ രു​​​​ചി​​​​യി​​​​ൽ കേ​​​​മ​​​​നാ​​​​ണ്. ചീ​​​​യാ​​​​തെ ത​​​​ന്നെ അ​​​​സ​​​​ഹ്യ​​​​മാ​​​​യ ദു​​​​ർ​​​​ഗ​​​​ന്ധം ഈ ​​​​പ​​​​ഴ​​​​ത്തി​​​​നു​​​​ണ്ട്.

Related posts