ഇനിയൊരു പ്രതിമ നിര്‍മിക്കുകയാണെങ്കില്‍ അത് കേരളത്തിലെ ഈ അമ്മയുടേതായിരിക്കണം! 3000 കോടിയുടെ പട്ടേല്‍ പ്രതിമ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായ പ്രകടനവുമായി എഴുത്തുകാരന്‍ എന്‍. എസ്. മാധവന്‍

മൂവായിരത്തോളം കോടി മുടക്കി നിര്‍മ്മിച്ച ഗുജറാത്തിലെ വല്ലഭായി പട്ടേലിന്റെ പ്രതിമയെചൊല്ലിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എങ്ങും തര്‍ക്കം. അതിനിടയില്‍ വ്യത്യസ്തമായൊരു പ്രതികരണം ട്വിറ്ററിലൂടെ നടത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

ഇനിയൊരു പ്രതിമ നിര്‍മ്മിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ നാലാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാര്‍ത്യായനി അമ്മയുടേതാകണമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഈ അമ്മയെ ഇനി നമുക്ക് അക്ഷരത്തിന്റെ അമ്മയെന്ന് വിളിക്കാം. കാര്‍ത്ത്യായനി അമ്മയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാകുകയാണെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 100ല്‍ 98 മാര്‍ക്ക് നേടിയ, തൊണ്ണൂറ്റാറുകാരി കാര്‍ത്യായനി അമ്മ മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് നേരിട്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് കാര്‍ത്യായനി അമ്മ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നതും അദ്ദേഹം അമ്മയെ പൊന്നാട അണിയിക്കുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ എന്‍.എസ് മാധവന്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുമുണ്ട്.

43,000 ത്തിലേറെ പേരെഴുതിയ പരീക്ഷയിലാണ് കാര്‍ത്യായനി അമ്മ ഒന്നാമതെത്തിയതെന്നാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഈ വിഷയത്തിലെ വ്യത്യസ്തമായൊരു അഭിപ്രായ പ്രകടനം എന്നാണ് എല്ലാവരും അദ്ദേഹത്തിന്റെ കുറിപ്പിനോട് പ്രതികരിക്കുന്നത്.

Related posts