യു​കെ​യി​ൽ ന​ഴ്‌​സ്! ഫാ​സ്റ്റ്ട്രാ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റു​മാ​യി നോ​ർ​ക്ക റൂ​ട്ട്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള ര​​​ജി​​​സ്റ്റേ​​​​​​ഡ് ന​​​ഴ്‌​​​സു​​​മാ​​​ർ​​​ക്കാ​​​യി യു​​​കെ​​​യി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ഫാ​​​സ്റ്റ്ട്രാ​​​ക്ക് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്നു.

യു​​​കെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റു​​​മാ​​​യി ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ഴ്ച​​​യി​​​ൽ 20 ഓ​​​ൺ​​​ലൈ​​​ൻ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​ണ്. ബി​​​എ​​​സ്‌​​​സി അ​​​ഥ​​​വാ ജി​​​എ​​​ൻ​​​എം യോ​​​ഗ്യ​​​ത​​​യും കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​ന​​​ക​​​മു​​​ള്ള പ്ര​​​വൃത്തി പ​​​രി​​​ച​​​യ​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഒ​​​ഇ​​​ടി/ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ൽ നി​​​ശ്ചി​​​ത സ്‌​​​കോ​​​ർ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട സ്‌​​​കോ​​​ർ: ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ്-​​​ലി​​​സ​​​ണിം​​​ഗ്, റീ​​​ഡിം​​​ഗ്, സ്പീ​​​ക്കിം​​​ഗ് -7 വീ​​​തം, റൈ​​​റ്റിം​​​ഗ്-6.5, ഒ​​​ഇ​​​ടി​​​യി​​​ൽ ഓ​​​രോ സെ​​​ക്‌​​​ഷ​​​നും ബി ​​​ഗ്രേ​​​ഡും റൈ​​​റ്റിം​​​ഗി​​​ൽ സി ​​​പ്ല​​​സും.

അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യു​​​കെ​​​യി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം ഒ​​​എ​​​സ്‌​​​സി​​​ഇ (ഒ​​​ബ്ജ​​​ക്ടീ​​​വ് സ്ട്ര​​​ക്ച​​​റ​​​ൽ ക്ലി​​​നി​​​ക്ക​​​ൽ എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ൻ) വി​​​ജ​​​യി​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഒ​​​എ​​​സ്‌​​​സി​​​ഇ വി​​​ജ​​​യി​​​ക്കു​​​ന്ന​​​തു വ​​​രെ 24882 യൂ​​​റോ വാ​​​ർ​​​ഷി​​​ക ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും. അ​​​തി​​​നു ശേ​​​ഷം 25655 മു​​​ത​​​ൽ 31534 യു​​​റോ വ​​​രെ​​​യാ​​​ണ് ശ​​​മ്പ​​​ളം. ബ​​​യോ​​​ഡാ​​​റ്റ, ലാം​​​ഗ്വേ​​​ജ് ടെ​​​സ്റ്റ് റി​​​സ​​​ൾ​​​ട്ട്,

ഫോ​​​ട്ടോ, ഡി​​​ഗ്രി/ ഡി​​​പ്ലോ​​​മ (ന​​​ഴ്‌​​​സിം​​​ഗ്) സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്, എ​​​ക്‌​​​സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മോ​​​ട്ടി​​​വേ​​​ഷ​​​ൻ (ക​​​വ​​​റിം​​​ഗ്) ലെ​​​റ്റ​​​ർ, ട്രാ​​​ൻ​​​സ്‌​​​ക്രി​​​പ്ട്, പാ​​​സ്‌​​​പോ​​​ർ​​​ട്ട് കോ​​​പ്പി, എ​​​ന്നി​​​വ സ​​​ഹി​​​തം www. norkaroots.org എ​​​ന്ന വെ​​​ബ് സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്ന് സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.​​​

ഇ-​​​മെ​​​യി​​​ൽ ukn hs.nor [email protected] സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​ന് നോ​​​ർ​​​ക്ക റൂ​​​ട്‌​​​സി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​റി​​​ൽ 180042 53939 ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും +91 8802 012345 (മി​​​സ്ഡ് കാ​​​ൾ സ​​​ർ​​​വീ​​​സ്) വി​​​ദേ​​​ശ​​​ത്ത് നി​​​ന്നും ബ​​​ന്ധ​​​പ്പെ​​​ടാം.

Related posts

Leave a Comment