തി​രു​പ്പ​തി​യി​ലേ​ക്ക് ഗു​ണ നി​ല​വാ​രം കുറഞ്ഞ കശുവണ്ടി കയറ്റി അയച്ച സംഭവം; കാപെക്സിക്‌​സി​ലെ അ​ഴി​മ​തി അന്വേഷിക്കണമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

കൊ​ല്ലം: തി​രു​പ്പ​തി​യി​ലേ​ക്ക് ഗു​ണ നി​ല​വാ​രം കു​റ​ഞ്ഞ​തും 25 ശ​ത​മാ​ന​ത്തോ​ളം പി​ള​ർ​പ്പും പൊ​ടി​യും ക​ല​ർ​ന്ന ക​ശു​വ​ണ്ടി ക​യ​റ്റി വി​ട്ട​തി​നു പി​ന്നി​ൽ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. വി​ല്പ​ന​യ്ക്ക് സാ​ധാ​ര​ണ 10 ശ​ത​മാ​നം മാ​ത്രം പി​ള​ർ​പ്പും പൊ​ടി​ക​ല​ർ​ന്ന​തു​മാ​യ പ​രി​പ്പ് അ​നു​വ​ദ​നീ​യ​മാ​ണ് എ​ന്നി​രി​ക്കെ കാ​പ്പ​ക്‌​സ് ക​യ​റ്റി അ​യ​ച്ച​ത് 25 ശ​ത​മാ​നം വ​രെ​യാ​ണ്.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും മു​റി​ഞ്ഞ​തു​മാ​യ പ​രി​പ്പ് ക​യ​റ്റി അ​യ​ക്കു​മ്പോ​ൾ പ​ക​രം കാ​പ്പ​ക്സി​ൽ സ്റ്റോ​ക്ക് വ​രു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​പ്പ് ത​ൽ​പ​ര​ക​ക്ഷി​ക​ൾ​ക്ക് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പ​രി​പ്പി​ന്‍റെ വി​ല​യ്ക്ക് ന​ൽ​കാ​ൻ ക​ഴി​യും. ഇ​ങ്ങ​നെ അ​ധി​കം വ​രു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​പ്പ് കു​റ​ഞ്ഞ വിലയ്ക്ക് വി​ൽ​ക്കു​ന്നത് അഴിമതിക്ക് ഇടവരുത്തുന്നു.

ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി കാ​പെ​ക്‌​സി​ൽ ക​ശു​വ​ണ്ടി വാ​ങ്ങ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചെ​യ​ർ​മാ​നേ​യും എം.​ഡി. യെ​യും മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ട് ക്രൈം​ബ്രാ​ഞ്ച് വി​ജി​ല​ൻ​സ് ലെ​വ​ലി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സു​നി​ൽ പ​ന്ത​ളം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts