കെഎസ്ആർടിസി ബസ് സർവീസില്ല; തെന്മല ഒറ്റക്കൽമേഖലയിൽ യാത്രാക്ലേശം രൂക്ഷം


കു​ള​ത്തു​പ്പു​ഴ :കു​ള​ത്തു​പ്പു​ഴ​കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും ബ​സു​ക​ള്‍ കൃ​ത്യ​മാ​യി സർവീസ് ടത്താത്തതിനാൽ തെ​ന്മ​ല ഒ​റ്റ​ക്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് വ​ര്‍​ദ്ധി​ക്കു​ക​യാ​ണ്. ഏ​റ്റ​വും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഒ​റ്റ​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സി​ല്ലാ​ത​ായ​തോടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ല​ഞ്ഞു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​ച്ചെ​ത്തി കു​ള​ത്തു​പ്പു​ഴ ഡി​പ്പോ ഇ​ന്‍ ചാ​ര്‍​ജ് ഉ​ദ​യ​ലാ​ലി​ന് പ​രാ​തി ന​ല്‍​കി.

എ​ന്നാ​ല്‍ ട​യ​ര്‍ ക്ഷാ​മം മൂ​ലം ബ​സു​ക​ള്‍ കൂ​ട്ട​മാ​യി ക​ട്ട​പ്പു​റ​ത്താ​ണ് എ​ന്നും ഇ​തി​നാ​ലാ​ണ് ബ​സ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​തെ​ന്നും അദ്ദേഹം വി​ദ്യ​ര്‍​ത്ഥി​ക​ളെ അ​റി​യി​ച്ചു. ഇ​തേ സ​മ​യം ത​ന്നെ മു​മ്പ് പാ​ലോ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും ഓ​ര്‍​ഡി​ന​റി ബ​സ് തെ​ന്മ​ല വ​ഴി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​പ്പോ​ള്‍ ലോ​ഫ്ലോ​ര്‍ ബ​സാ​ക്കി​യാ​തോ​ടെ വി​ദ്യ​ര്‍​ത്ഥി​ക​ള്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ല​ഭി​ക്കാ​താ​യി. ഇ​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് സ​മ​യ​ത്ത് സ്കൂ​ളി​ല്‍ എ​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ പ​രാ​തി​യി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും, പാ​ലോ​ട് ഡി​പ്പോ​യി​ല്‍ ബ​ന്ധ​പ്പെ​ട്ടു ലോ​ഫ്ലോ​ര്‍ ബ​സ് മാ​റ്റി ഓ​ര്‍​ഡി​ന​റി ബ​സ് അ​യ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കു​ള​ത്തു​പ്പു​ഴ ഡി​പ്പോ ഇ​ൻ​ചാ​ർ​ജ് ബി ​ഉ​ദ​യ​ലാ​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി. ബ​സി​ല്ലാ​തെ വ​ന്ന​തോ​ടെ സ​മ​യ​ത്ത് സ്കൂ​ളി​ല്‍ പോ​കാ​ന്‍ ക​ഴി​യുന്നില്ല.

എ​ന്നും സ്കൂ​ളി​ല്‍ വൈ​കി​യെ​ത്തു​ന്ന​തി​നാ​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ളി​ന് പു​റ​ത്ത് നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ല​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് വി​ദ്യ​ാര്‍​ത്ഥി​ക​ള്‍

Related posts