കശുവണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാൻ എൽഡിഎഫ് സർക്കാർ മുതളാളിമാർക്ക് കൂട്ടുനിൽക്കുന്നു

കൊ​ല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യങ്ങ​ള്‍ നി​ഷേ​ധി​ക്കാ​ന്‍ മു​ത​ലാ​ളി​മാ​ര്‍​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ​ന്‍ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐഎ​ന്‍ടിയു.​സി) പ്ര​സി​ഡ​ന്‍റ് ക​ല്ല​ട പി.​കു​ഞ്ഞു​മോ​ന്‍ ആ​രോ​പി​ച്ചു.

ബോ​ണ​സാ​യി ഇ​രു​പ​ത് ശ​ത​മാ​ന​വും അ​ധി​ക ബോ​ണ​സാ​യി ര​ണ്ട​ര ശ​ത​മാ​ന​വും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ യുഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യി​രു​ന്നി​ല്ല. തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും കൃ​ത്യ​മാ​യി ക്ഷാ​മ​ബ​ത്ത​യും ഇ​ത​ര ആ​നു​കൂ​ല്യങ്ങ​ളും ല​ഭി​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം സ്വ​കാ​ര്യ ക​ശു​വണ്ടി ഫാ​ക്ട​റി​ക​ളും അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.​ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നി​ലെ​യും കാ​പ്പെ​ക്‌​സി​ലെ​യും തോ​ട്ട​ണ്ടി പ​രി​പ്പ് ക​ച്ച​വ​ട​ത്തി​ലെ അ​ഴി​മ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts