അഭിനയമാണ് ജോലിയെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു ! ആ അസാധാരണ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിത്യ മേനോന്‍…

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് തനിക്കുണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി നിത്യാ മേനോന്‍. സംഭവത്തെക്കുറിച്ച് നിത്യ പറയുന്നതിങ്ങനെ…ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. അപ്പോള്‍ പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു.

അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. എന്തായാലും സായിപ്പ് ട്രോളിയതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Related posts