കാഷ്യു ബോർഡിന്‍റെ പ്രവർത്തനം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് പ്രേമചന്ദ്രൻ

കൊല്ലം : കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ മു​ത​ലെ​ടു​ത്തു​കൊ​ണ്ടാ​രം​ഭി​ച്ച കാ​ഷ്യു ബോ​ർ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​രു​ബാ​ദ്ധ്യ​ത​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ൻ കാ​പെ​ക്സും ഈ-​ടെ​ന്‍റ​റി​ലൂ​ടെ കു​റ്റ​മ​റ്റ​രീ​തി​യി​ൽ തോ​ട്ട​ണ്ടി ശേ​ഖ​ര​ണം ന​ട​ത്തു​ന്പോ​ഴാ​ണ് കാ​ഷ്യു ബോ​ർ​ഡ് പു​റ​ത്തു​നി​ന്ന് തോ​ട്ട​ണ്ടി ശേ​ഖ​രി​ക്കു​ന്ന​ത്. കാ​ഷ്യു ബോ​ർ​ഡി​ലെ അ​ഴി​മ​തി ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ച​വ​റ​യി​ലെ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​പൊ​ള്ള​ത്ത​ര​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രാ​യി വി​ധി​യെ​ഴു​ത്ത് ന​ട​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts