കുട്ടിയുടുപ്പില്‍ മാലഖയെപ്പോലെ നൃത്തം ചെയ്ത് നൈല ഉഷ ! നടിയുടെ പുതിയ വീഡിയോ വൈറലാകുന്നു…

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നൈല ഉഷ. പിന്നീട് മലയാളത്തില്‍ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി.

തിരുവനന്തപുരം സ്വദേശിനിയായ താരം ദുബായിയില്‍ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയില്‍ അവസരം കിട്ടുന്നത്.

പിന്നീട് ഫയര്‍മാന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റര്‍, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.

സോഷ്യല്‍ മീഡിയയിലും നൈല സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം റീല്‍ വീഡിയോയാണ് വൈറലാകുന്നത്. കുട്ടിയുടുപ്പില്‍ ഗ്ലാമറായി നൃത്തം ചെയ്യുന്ന നൈലയെയാണ് വീഡിയോയില്‍ കാണാനാകുക.

നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയയ്ക്ക് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. അതേ സമയം ഒരിക്കല്‍ കൂടി മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരുന്നു.

Related posts

Leave a Comment