ഒ​രു വീ​ട്ടി​ൽ 27 പേ​ർ: ചീ​ങ്ങോ​ട് ഓ​ട​ച്ചോ​ല കോ​ള​നിയിൽ ദുരിതം; കോളനിക്കാരുടെ   കഷ്ടപ്പാടുകൾ അറിയിച്ചിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

ന​ട​വ​യ​ൽ: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ത്തൊ​ന്പ​താം വാ​ർ​ഡി​ലു​ള്ള ചീ​ങ്ങോ​ട് ഓ​ട​ച്ചോ​ല പ​ണി​യ കോ​ള​നി ദു​രു​ത​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ. വാ​സ​യോ​ഗ്യ​മാ​യ വീ​ടും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ വ​ഴി​യും ഇ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് കോ​ള​നി​വാ​സി​ക​ൾ. ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തും ദു​രി​തം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

സ​ന്തോ​ഷ്-​അം​ബി​ക,മ​ണി-​ല​ത,അ​യ്യ​പ്പ​ൻ- ലീ​ലാ​മ​ണി, വെ​ള്ളി-​മൂ​ക്കി, ബെ​ന്നി-​ത​ങ്ക​മ്മ, സു​ബ്ര​ഹ്മ​ണ്യ​ൻ-​ശാ​ന്ത, അ​ഭി​ലാ​ഷ്-​സി​ന്ധു ദ​ന്പ​തി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഒ​രു കു​ടും​ബ​ത്തി​നും വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ല. നി​ലം​പ​തി​ക്കാ​റാ​യ മൂ​ന്നു വീ​ടു​ക​ളി​ലാ​ണ് ഇ​ത്ര​യും കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്.

വീ​ടു​ക​ളി​ലൊ​ന്നി​ൽ പി​ഞ്ചു കു​ട്ടി​ക​ള​ട​ക്കം 27 പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ദൈ​ന്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്കു കു​ലു​ക്ക​മി​ല്ല. നാ​ലു വ​ർ​ഷം മു​ന്പ് കോ​ള​നി​യി​ൽ അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ത​റ​യി​ൽ ഒ​തു​ങ്ങി​യി​രി​ക്ക​യാ​ണ് എ​ല്ലാ വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്തി​ലാ​ണ് കോ​ള​നി​ക്ക് ചു​റ്റു​മു​ള്ള സ്ഥ​ലം. അ​തി​നാ​ൽ കോ​ള​നി​ക്കു പു​റ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഒൗ​ദാ​ര്യ​ത്തി​ലാ​ണ്. ചി​ങ്ങോ​ട് ജം​ഗ്ഷ​നി​ൽ​നി​ന്നു കോ​ള​നി പ​രി​സ​ര​ത്തേ​ക്ക് റോ​ഡു​ണ്ട്.

Related posts