കുമളി: കുമളിയിൽ നടപ്പാതയിലെ കുഴിയിൽവീണു വിദേശ വനിതയ്ക്കു പരിക്കേറ്റു. ഇസ്രേലി സ്വദേശിനി ലോ മിറ്റ് (64) ആണ് ഞായറാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. ഇവരുടെ വലതുകാലിനാണു പരിക്കു പറ്റിയത്.
നടന്നുപോകവെ തേക്കടി റോഡിൽ അന്പാടി ജംഗ്ഷനും തേക്കടി ജംഗ്ഷനുമിടയിലാണ് ഇവർ സ്ളാബിന്റെ വിടവിൽ വീണത്. ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവർമാരും രക്ഷാപ്രവർത്തകരായി. പരിക്കേറ്റ ലോ മിറ്റിനു കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
തേക്കടിയിലെ ഒരു പ്രമുഖ ഹോട്ടലിൽ പതിനാറംഗ സംഘത്തോടൊപ്പം താമസക്കാരിയായിരുന്നു ഇവർ. കളരിപ്പയറ്റുകണ്ടു മടങ്ങവേയാണു ലോ മിറ്റ് അപകടത്തിൽപ്പെട്ടത്.