ആശുപത്രിയിൽ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സാമൂഹ്യനീതി ഓഫീസറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ബീ​ച്ച് ഗ​വ. ജ​ന​റ​ൽ ആശുപത്രിയിൽ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചി​കി​ത്സ​യ്ക്കാ​യി ബ​ന്ധു​ക്ക​ൾ എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ക്കുക​യാ​യി​രു​ന്നു പ​ല​രേ​യും. മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​മ്പ​ത് വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത്.

Related posts