മക്കളെ ഉപേക്ഷിച്ച്  ഒ​ളി​ച്ചോ​ടി​യ ക​മി​താ​ക്ക​ളെ  മൈസൂരിൽ നിന്നും പോ​ലീ​സ്  പി​ടി​കൂ​ടി;  ഭാര്യയുടെ പരാതിയിൽ   കാമുകനെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കുമെന്ന് പോലീസ്

മ​ണ്ണാ​ർ​ക്കാ​ട്: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട ക​മി​താ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​മി​താ​ക്ക​ളെ മൈ​സൂ​രി​ൽ നി​ന്നും ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി എ​ട്ടാം തീ​യ്യ​തി​യാ​ണ് പൊ​ന്പ്ര ക​ണ​ക്കം പു​ള​ളി വീ​ട്ടി​ൽ മി​ഥു​ര​ഞ്ജി​നി കാ​മു​ക​നാ​യ എ​ല​ന്പു​ലാ​ശ്ശേ​രി ഉ​ഴു​ന്നും​പാ​ടം മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മ​ജീ​ദി​നൊ​പ്പം നാ​ടു​വി​ട്ട​ത്. തു​ട​ർ​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

എ​സ്.​ഐ. അ​രു​ണ്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൈ​സൂ​രി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. കോ​യ​ന്പ​ത്തൂ​രി​ൽ ബി​സി​ന​സു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യ ര​ഞ്ജി​നി ഭ​ർ​ത്താ​വി​നെ​യും ആ​റും, നാ​ലും വ​യ​സ്സു പ്രാ​യ​മു​ള്ള മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചാ​ണ് നാ​ട് വി​ട്ട​ത്. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ഭാ​ര്യ​യും 8 വ​യ​സ്സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യു​മു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ സ്ത്രീ ​പീ​ഢ​ന​ത്തി​നു​ൾ​പ്പെ​ടെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts