മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം  ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ അ​റ​സ്റ്റിൽ


ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ​യെ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

മു​ള​ക്കു​ഴ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് മു​റി​യി​ൽ പി​ര​ള​ശ്ശ​രി ഭാ​ഗ​ത്ത് തു​ണ്ടി​യി​ൽ വീ​ട്ടീ​ൽ ഷി​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന റോ​ണി ജി​ജോ (37)നെ​യാ​ണ് കാ​മു​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷീ​ല​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​മു​ക​നൊ​പ്പം പോ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വ​നി​താ എ​സ്.​ഐ അ​നി​ല കു​മാ​രി, എ​സ്.​ഐ ശ്യാം, ​സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ മാ​യാ​ദേ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു

 

Related posts

Leave a Comment