ഗള്‍ഫില്‍ നഴ്‌സുമാര്‍ക്ക് കഷ്ടകാലം, സൗദിക്കു പിന്നാലെ ഒമാനിലും മലയാളി നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

1ഗള്‍ഫ് മേഖലയിലെ സാമ്പത്തികമാന്ദ്യത്തിന്റ പ്രതിഫലനങ്ങള്‍ കൂടുതല്‍ തൊഴില്‍മേഖലകളില്‍ പ്രകടമായി തുടങ്ങി. സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാരെ പിരിച്ചുവിടാനുള്ള നോട്ടീസ് നല്‍കി. 48 മലയാളികള്‍ ഉള്‍പ്പെടെ 76 വിദേശി നഴ്‌സുമാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. തിങ്കളാഴ്ച്ച മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നിര്‍ദേശം. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

അടുത്ത എട്ടു ദിവസത്തിനുള്ളില്‍ ഇവിടെനിന്നു മടങ്ങണമെന്നാണ് നഴ്‌സുമാര്‍ക്കു നിര്‍ദേശം നല്‍കിയത്. നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടമായത്. ഇക്കാമ പോലും കൈവശമില്ലാത്തതിനാല്‍ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിക്കുന്നില്ല. കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരെയാണ് പ്രധാനമായും പ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നത്. പലര്‍ക്കും നിരവധി മാസത്തെ ശമ്പളം ലഭിക്കാനുണ്ട്. പലരും കേരളത്തിലെ അല്ലറചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

Related posts