സ​പ്ലൈ​കോ ഓ​ണം ; മി​ക​ച്ച ഉ​ത്പ​ന്ന​ങ്ങ​ള്‍ ന്യാ​യ​വി​ല​യ്ക്ക്  ല​ഭ്യ​മാ​ക്കുമെന്ന്  മ​ന്ത്രി കെ. രാ​ജു

പ​ത്ത​നം​തി​ട്ട: മെ​ച്ച​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍ ന്യാ​യ​മാ​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. സി​വി​ല്‍ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സ​പ്ലൈ​കോ ഓ​ണം ജി​ല്ലാ ഫെ​യ​ര്‍ പ​ത്ത​നം​തി​ട്ട റോ​സ് മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​ണ​ക്കാ​ല​ത്ത് മെ​ച്ച​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ജി​ല്ല​യി​ലു​ട​നീ​ളം ഓ​ണം ഫെ​യ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. താ​ലൂ​ക്ക്ത​ല​ത്തി​ലും ഓ​ണം ഫെ​യ​റു​ക​ള്‍ ആ​രം​ഭി​ക്കും. ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ചു​വ​ടു​വ​യ്പ്പാ​ണി​ത്. ഓ​ണ​ക്കാ​ല​ത്ത് സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​ക്കു​ന്ന​ത് ത​ട​യു​ക​യും ഗു​ണ​മേ​ന്മ​യു​ള്ള​വ ന്യാ​യ​വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കാ​ന്‍ ന്യാ​യ​വി​ല​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ​പ്ലൈ​കോ ഓ​ണം ഫെ​യ​റു​ക​ള്‍​ക്കാ​വു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.പ​ത്തു വ​രെ​യാ​ണ് ഓ​ണം ജി​ല്ലാ ഫെ​യ​ര്‍ ന​ട​ക്കു​ക. പ​ല വ്യ​ഞ്ജ​ന​ങ്ങ​ള്‍, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍, പ​ച്ച​ക്ക​റി, ഏ​ത്ത​ക്കാ​യ എ​ന്നി​വ​യ്ക്കു പു​റ​മെ ഇ​ത്ത​വ​ണ ഗൃ​ഹോ​പ​ക​ര​ണ മേ​ള​യും ഓ​ണം ഫെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 9.30 മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം.

വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഓ​ണം ഫെ​യ​റി​ലെ ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു.

സ​പ്ലൈ​കോ ഓ​ണം ഫെ​യ​ര്‍ വി​ല​വി​വ​രം
ഇ​നം, സ​ബ്‌​സി​ഡി വി​ല, പൊ​തു​വി​ലബ്രാ​യ്ക്ക​റ്റി​ൽ:
ചെ​റു​പ​യ​ര്‍ – 69 (84). ഉ​ഴു​ന്ന് – 60, (70). ചെ​റു​പ​യ​ര്‍ പ​രി​പ്പ് – …..,( 98). ക​ട​ല -42, (63). വ​ന്‍​പ​യ​ര്‍ -45, (80). തു​വ​ര പ​രി​പ്പ് – 62, (88). തു​വ​ര (ഫ​ട്ക) -……., (104).
പീ​സ് പ​രി​പ്പ് -……,(74). വ​റ്റ​ല്‍ മു​ള​ക് -75, (148). മ​ല്ലി -82, ( 96). ജീ​ര​കം -…….., (222). ക​ടു​ക് -…….,(56). ഉ​ലു​വ -…….., (66). പ​ഞ്ച​സാ​ര -22, (38). ജ​യ അ​രി -25, (34). മാ​വേ​ലി മ​ട്ട അ​രി -24, (35).
മാ​വേ​ലി പ​ച്ച​രി -23, (29). ശ​ബ​രി തേ​യി​ല ലൂ​സ് -…….., (176). പി​രി​യ​ന്‍ മു​ള​ക് -…….,(165). ഗ്രീ​ന്‍​പീ​സ് -……., (90). വെ​ള്ള​ക്ക​ട​ല -……,( 70). മ​ട്ട സോ​ര്‍​ട്ടെ​ക്‌​സ് (വ​ടി​യ​രി) ……., (40).

ശ​ബ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ഇ​നം, വി​ല എ​ന്ന ക്ര​മ​ത്തി​ല്‍:
വെ​ളി​ച്ചെ​ണ്ണ(​അ​ര​ലി​റ്റ​ര്‍, സ​ബ്‌​സി​ഡി) -46. വെ​ളി​ച്ചെ​ണ്ണ (ഒ​രു ലി​റ്റ​ര്‍) – 196. വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ര്‍)- 98. ഹോ​ട്ട​ല്‍ ബ്ലെ​ന്‍​ഡ് (1 കി​ലോ) – 191. ഹോ​ട്ട​ല്‍ ബ്ലെ​ന്‍​ഡ് (അ​ര​കി​ലോ)- 97. ഗോ​ള്‍​ഡ്(500 ഗ്രാം) ​തേ​യി​ല-106. ഗോ​ള്‍​ഡ് (250 ഗ്രാം) ​തേ​യി​ല -55. ഗോ​ള്‍​ഡ് (100 ഗ്രാം) ​തേ​യി​ല -24. എ​സ്എ​ഫ്ഡി (500 ഗ്രാം) ​തേ​യി​ല -104. എ​സ്എ​ഫ്ഡി (250 ഗ്രാം) ​തേ​യി​ല -53. എ​സ്എ​ഫ്ഡി (100 ഗ്രാം) ​തേ​യി​ല -23.പൊ​ടി​യു​പ്പ് -9.50. ക​ല്ലു​പ്പ് -8. മു​ള​ക് പൊ​ടി(100 ഗ്രാം)-18.50. ​മ​ല്ലി​പ്പൊ​ടി(100 ഗ്രാം)-16.20. ​മ​ഞ്ഞ​ള്‍​പ്പൊ​ടി(100 ഗ്രാം) -18.50. ​ശ​ബ​രി കോ​ഫി(100 ഗ്രാം) – 25. ​ശ​ബ​രി കോ​ഫി(200 ഗ്രാം)-50. ​ശ​ബ​രി ഏ​ല​ക്ക(10 ഗ്രാം)-24. ​ശ​ബ​രി ഏ​ല​ക്ക(20 ഗ്രാം)-44. ​ശ​ബ​രി പു​ളി(250 ഗ്രാം)-48. ​ശ​ബ​രി പു​ളി(500 ഗ്രാം)-96.
​ശ​ബ​രി കാ​യം(​ക​ട്ട, 100 ഗ്രാം)-83. ​ശ​ബ​രി കാ​യം(​ക​ട്ട, 50 ഗ്രാം)-45. ​ശ​ബ​രി കാ​യം(​പൊ​ടി, 100 ഗ്രാം)-83. ​ശ​ബ​രി കാ​യം(​പൊ​ടി, 50 ഗ്രാം)-45. ​ശ​ബ​രി ബ്രൈ​റ്റ് വാ​ഷിം​ഗ് സോ​പ്പ്-22. ശ​ബ​രി സാ​മ്പാ​ര്‍ പൊ​ടി(100 ഗ്രാം)-24.

Related posts