ഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; കളി കാര്യവട്ടത്തും

 

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകും. സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് 12 വേദികളാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാ ബാദിലാണ് മത്സരം. ഇന്ത്യ യുടെ ആദ്യമത്സരം ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരേയാണ്. അതേസമയം, എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും.

11ന് അഫ്ഗാനെയും, 19ന് ബംഗ്ലദേശിനെയും 22ന് ന്യൂസിലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയും നവംബര്‍ അഞ്ചിന് ദക്ഷിണാ ഫ്രിക്കയെയും ഇന്ത്യ നേരിടും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയില്‍വച്ചും രണ്ടാം സെമി നവംബര്‍ 16ന് കോല്‍ക്ക ത്തയില്‍ വെച്ചും നടക്കും. നവംബർ 19ന് അഹമ്മദാബാദിലാണ് ഫൈനൽ.

ഇതിനിടെ, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ ആഗോള പ്രയാണത്തിന് തുടക്കമായത് ബഹിരാകാശത്തുനിന്ന്. ലോക കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് ട്രോഫി ബഹിരാകാശത്ത് എത്തുന്നത്.

ഭൂമിയില്‍ നിന്ന് 1,20,000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലേക്ക് വിക്ഷേപിച്ച ട്രോഫി ലോകോകപ്പ് ഫൈനല്‍ വേദി യായ അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ എത്തിച്ചു. ബെസ്‌പോക്ക് സ്ട്രാറ്റോസ്‌ഫെറിക് ബലൂണില്‍ ഘടിപ്പിച്ചായിരുന്നു ഇത്.

ലോകകപ്പ് 2023 വേദികള്‍

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയം (ഫൈനല്‍)
കോല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് (സെമി ഫൈനല്‍)
മുംബൈ: വാങ്കഡെ സ്റ്റേഡിയം (സെമി ഫൈനല്‍)
ബംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയം
ചെന്നൈ: എംഎ ചിദംബരം സ്റ്റേഡിയം
ഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയം
ധര്‍മശാല: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
ഗുവാഹത്തി: അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഉപ്പല്‍
ഇന്‍ഡോര്‍: ഹോള്‍ക്കര്‍ സ്റ്റേഡിയം
റായ്പൂര്‍: ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
രാജ്കോട്ട്: സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

Related posts

Leave a Comment