ഓൺലൈൻ പഠനത്തിന്  ഉപയോഗിക്കുന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വി​ല്ല​നാ​കു​ന്നു; വി​ദ്യാ​ർ​ഥി​നി​ക​ളെ പിൻതുടർന്ന് സെ​ക്സ് റാ​ക്ക​റ്റ്; അ​ട​ച്ചി​ട്ട​മു​റി​ക്കു​ളി​ൽ‌ ഫോ​ണു​മാ​യി കുട്ടിക ളിരിക്കുന്നത്  ഒ​ഴി​വാ​ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം


എ​ട​ത്വ: പ​ഠ​നാ​വ​ശ്യ​ത്തി​ന് വീ​ട്ടു​കാ​ർ വാ​ങ്ങി ന​ൽ​കു​ന്ന മൊ​ബൈ​ൽഫോ​ണ്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വി​ല്ല​നാ​കു​ന്നു. മൊ​ബൈ​ൽ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പോ​ക്സോ, ഐ​ടി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ന​ഗ്നചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യും മ​റ്റൊ​രു കേ​സി​ൽ പ​ന്ത​ളം സ്വ​ദേ​ശി​യും ത​ല​വ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും പോ​ലീ​സ് പി​ടി​യിലായി​.

കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ വാ​ങ്ങി ന​ൽ​കി​യ ഫോ​ണി​ലൂ​ടെയാണ് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ൾ​ക്കും ഒ​ടു​വി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​തി​ക​ളു​ടെ കൈ​ക​ളി​ൽ എ​ത്തു​ക​യാ​ണ്.

പെ​ണ്‍​കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സെ​ക്സ് റാ​ക്ക​റ്റി​ൽ അം​ഗ​മാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. പ്ല​സ്ടു​വി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് സെ​ക്സ് റാ​ക്ക​റ്റ് ചാ​ക്കി​ടു​ന്ന​ത്.

മി​സ്ഡ് കോ​ളി​ലൂ​ടെ​യും ഫെ​യ്സ്ബു​ക്ക് വീ​ഡി​യോ കോ​ളി​ലൂ​ടെ​യു​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. ഫോ​ണ്‍കോ​ൾ തി​ര​സ്ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്ക് സ്ക്രീ​ൻ ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്.

മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ എ​ത്തു​ന്ന പ​രി​ച​യ​മി​ല്ലാ​ത്ത കോ​ളു​ക​ൾ എ​ടു​ക്ക​രു​തെ​ന്നും ഭീ​ഷ​ണി​യോ, പ്ര​ലോ​ഭ​ന​മോ വ​ന്നാ​ൽ കു​ടും​ബ​ത്തി​ലു​ള്ള മു​തി​ർ​ന്ന​വ​രെ വി​വ​രം ധ​രി​പ്പി​ക്ക​ണ​മെ​ന്നും അ​ത​ത് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് വാ​ങ്ങി ന​ൽ​കു​ന്ന ഫോ​ണി​ലൂ​ടെ ദു​രു​പ​യോ​ഗം ന​ട​ക്കാ​റു​ണ്ടോ​യെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ൾ അ​ട​ച്ചി​ട്ട​മു​റി​ക്കു​ളി​ൽ‌ ഫോ​ണു​മാ​യി ഇ​രി​ക്കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പോ​ലീ​സും നി​ർ​ദേ​ശി​ക്കു​ന്നു.

Related posts

Leave a Comment