
തിരുവനന്തപുരം: വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസിന്റെ ട്രയൽ ഒരാഴ്ചത്തേക്കു കൂടി നീട്ടാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രി സഭായോഗത്തിലാണ് ഈ തീരുമാനം.
ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഒരാഴ്ചത്തേക്ക് ട്രയൽ നടത്തുവാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താൻ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ട്രയൽ ഒരാഴ്ച കൂടി നീട്ടുന്നത്.
ഈ കാലവധിക്കുള്ളിൽ അപാകതകളെല്ലാം പരിഹരിക്കും. മാത്രമല്ല വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ പുനഃസംപ്രേക്ഷണം നടത്തുകയും ചെയ്യും.