ഓ​ർ​ഡ​ർ ചെ​യ്ത​ത് ഫോ​ൺ, കി​ട്ടി​യ​ത് 10 രൂ​പ​യു​ടെ ര​ണ്ട് സോ​പ്പ് ക​ട്ട; ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി യുവാവിന് നഷ്ടമായത് പതിമൂവായിരം രൂപ;  അങ്കമാലിയിലെ സംഭവം ഇങ്ങനെ…


അ​ങ്ക​മാ​ലി: ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി മൊ​ബൈ​ൽ ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത അ​ങ്ക​മാ​ലി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് ഒ​ടു​വി​ൽ ല​ഭി​ച്ച​ത് 10 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട.

അ​ങ്ക​മാ​ലി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി ശി​ഹാ​ബാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് ശി​ഹാ​ബ് 13,000 രൂ​പ വി​ല വ​രു​ന്ന ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത​ത്.

ക്യാ​ഷ് ഓ​ൺ ഡെ​ലി​വ​റി ആ​യാ​ണ് ബു​ക്ക് ചെ​യ്ത​ത്. ഡെ​ലി​വ​റി ബോ​യി​ക്ക് പ​ണ​വും ന​ൽ​കി ഹോ​ട്ട​ലി​ൽ​വ​ച്ച് പൊ​തി തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി അ​റി​യു​ന്ന​ത്.

ഫോ​ണി​ന്‍റെ ഒ​റി​ജി​ന​ൽ പാ​യ്ക്ക​റ്റി​ന​ക​ത്ത് പാ​ത്ര​ങ്ങ​ൾ ക​ഴു​കാ​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക്യാ​ഷ് ബി​ല്ലും പാ​യ്ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ത​ട്ടി​പ്പ് മ​ന​സി​ലാ​യ ഉ​ട​നെ ഷോ​പ്പിം​ഗ് സൈ​റ്റി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് ശി​ഹാ​ബ് പ​റ​യു​ന്നു. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ശി​ഹാ​ബ് അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി പ​ണം തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ശി​ഹാ​ബ്.

Related posts

Leave a Comment