ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്; ചെറിയ തുകയ്ക്ക് വലിയ ലാഭവിഹിതം; 23 കാ​രി​ക്ക് നഷ്ടമായത് ആ​റ് ല​ക്ഷം

ക​ണ്ണൂ​ർ: ബി​റ്റ​റി ഓ​ൺ​ലൈ​ൻ ട്രേ​യ്ഡിം​ഗി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യു​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി.

കീ​ഴ​റ സ്വ​ദേ​ശി 23കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ക്‌ടോബ​ർ 15 മു​ത​ൽ ഈ​മാ​സം ആ​റ് വ​രെ പ​ല ത​വ​ണ​ക​ളാ​യി 6,61,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ആ​ദ്യം ചെ​റി​യ പൈ​സ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​ന്‍റെ ലാ​ഭ​വി​ഹി​തം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഒ​രു ല​ക്ഷം നി​ക്ഷേ​പി​ക്കാ​ൻ പ​റ​ഞ്ഞു.

ആ​ദ്യം ലാ​ഭ​വി​ഹി​തം കി​ട്ടി​യ​ത് കൊ​ണ്ട് യു​വ​തി പ​ണം നി​ക്ഷേ​പി​ച്ചു. തു​ട​ർ​ന്ന്, വീ​ണ്ടും ര​ണ്ട് ല​ക്ഷം നി​ക്ഷേ​പി​ക്കാ​നും എ​ല്ലാ ലാ​ഭ​വി​ഹി​തം കൂ​ടെ ഒ​രു​മി​ച്ച് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment