കോ​ട്ട​യം ഇന്നലെ ഉറങ്ങിയില്ല; മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നത് ആയിരങ്ങൾ

ജെ​വി​ന്‍ കോ​ട്ടൂ​ര്‍
കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ഹൃ​ദ​യ​മു​രു​കി​ നീ​ങ്ങി​യ വി​ലാ​പ​യാ​ത്രയ്ക്ക് വേഗം ഒട്ടുമില്ലായിരുന്നു. ഒ​രു പ​ക​ലും രാ​ത്രി​യും നീണ്ട കാ​ത്തിരിപ്പിനുശേഷം ഒടുവിൽ കോ​ട്ട​യം തീ​ര്‍​ത്ത ജ​ന​സാ​ഗ​ര​ത്തി​ലേ​ക്ക് യാത്ര എ​ത്തി.

ആ​ൾ​ക്കൂ​ട്ടം ല​ഹ​രി​യാ​യി ജീ​വി​ച്ച കേ​ര​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​റ​പ്പെ​ട്ട് 27 മ​ണി​ക്കൂ​ർ പി​ന്നി​ട്ടാ​ണ് ഇ​ന്നു രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ട്ട​ക​മാ​യ കോ​ട്ട​യം ജില്ലയിൽ പ്രവേശിച്ചത്. ​

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട നേ​താ​വി​നെ ഒ​രു നോ​ക്കു​കാ​ണാ​നും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും ഇ​ന്ന​ലെ മു​ത​ൽ കോ​ട്ട​യ​ത്തേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് വി​ലാ​പ​യാ​ത്ര ആ​രം​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ എം​സി റോ​ഡി​നി​രു​വ​ശ​വും പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ഞ്ഞി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​നാ​യി കൈ​കൂ​പ്പി കാ​ത്തു​നി​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും സ​മു​ദാ​യ​നേ​താ​ക്ക​ളും തു​ട​ങ്ങി ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളാ​ണു പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നു ത​ങ്ങ​ളു​ടെ പ്രി​യ നേ​താ​വി​ന് അ​ന്ത്യ​യാ​ത്ര നേ​ര്‍​ന്ന​ത്.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ചി​ത്രം നെ​ഞ്ചോ​ടു ചേ​ര്‍​ത്തും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്രാ​ര്‍​ഥി​ച്ചും വി​ള​ക്കു​തെ​ളി​ച്ചും ത​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന നേ​താ​വി​ന് അ​ന്ത്യാ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചു ജ​ന​ക്കൂ​ട്ടം.

പ​ല സ​മ​യ​ത്തും വി​ലാ​പ​യാ​ത്രാ​വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ൻ പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല.ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ പോ​ലും വ​ക​വ​യ്ക്കാ​തെ പൂ​ക്ക​ള്‍ അ​ര്‍​പ്പി​ച്ചും കൈ​ക​ള്‍ കൂ​പ്പി​യും പാ​ത​യോ​ര​ങ്ങ​ളി​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ അ​ന്ത്യാ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ചു.

മു​ന്‍​കൂ​ട്ടി നി​ശ്ചി​യി​ച്ച പ്ര​കാ​രം ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​നു തി​രു​ന​ക്ക​ര​യി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തി​ക ശ​രീ​രം എ​ത്തി​ച്ചു പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്‌​ക്കേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ൽ, അ​തി​നു ക​ഴി​ഞ്ഞി​ല്ല, ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​തി​നു​മു​ന്പ് കേ​ര​ള​ത്തി​ലൊ​രു നേ​താ​വി​നും ല​ഭി​ക്കാ​ത്ത ആ​ദ​ര​വാ​ണ് സാ​ധാ​ര​ണ​ക്കാ​രു​ടെമ​ഹാ​ത്മാ​വി​നു ല​ഭി​ച്ച​ത്.

വി​ലാ​പ​യാ​ത്ര എ​ത്താ​ൻ വൈ​കു​ന്തോ​റും ആ​ൾ​ക്കൂ​ട്ടം വ​ർ​ധി​ക്കു​ന്ന കാ​ഴ്ച​യും കോ​ട്ട​യം ക​ണ്ടു.ഒ​ടു​വി​ൽ, രാ​വി​ലെ ഉ​മ്മ​ന്‍​ചാ​ണ്ടി തി​രു​ന​ക്ക​ര മൈ​താ​നി​യി​ലേ​ക്കു നി​ശ്ച​ല​നാ​യി എ​ത്തി​യ​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കോ​ട്ട​യം ക​ണ്ണീ​ർ​ക്ക​ട​ലാ​യി മാ​റി. മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ന്ന​വ​ര്‍ കു​ഞ്ഞൂ​ഞ്ഞി​നു അ​ന്ത്യാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു മ​ട​ങ്ങി.

അ​തി​വേ​ഗം ബ​ഹു​ദൂ​രം ഓ​ടി​യെ​ത്തി പ്ര​സം​ഗി​ച്ചു മ​ട​ങ്ങി​യ തി​രു​ന​ക്ക​ര മൈ​താ​ന​ത്തോ​ടും വി​ദ്യാ​ര്‍​ഥി രാ​ഷ്‌ട്രീ​യം മു​ത​ല്‍ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഓ​ടി ന​ട​ന്ന കോ​ട്ട​യം ന​ഗ​ര​ത്തോ​ടും മൗ​ന​യാ​ത്ര പ​റ​ഞ്ഞ് ഉ​മ്മ​ന്‍ ചാ​ണ്ടി ഒ​ടു​വി​ല്‍ അ​ന്ത്യ​വി​ശ്ര​മ​ത്തി​നാ​യി പ്രി​യ​പ്പെ​ട്ട പു​തു​പ്പ​ള്ളി​യി​ലേ​ക്ക്.

Related posts

Leave a Comment