ഓ​പ്പ​റേ​ഷ​ൻ സി​ന്ധു: ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​വ​രെ തി​രി​ച്ചെ​ത്തി​യ​ത് 1117 ഇ​ന്ത്യ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷം ക​ന​ത്ത​തോ​ടെ ഇ​റാ​നി​ൽ​നി​ന്ന് ഓ​പ്പ​റേ​ഷ​ൻ സി​ന്ധു ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​വ​രെ 1,117 ഇ​ന്ത്യ​ക്കാ​ർ തി​രി​ച്ചെ​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

110 പേ​രു​ടെ ആ​ദ്യ​സം​ഘം വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​ത്യേ​ക​വി​മാ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​റാ​നി​ലെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രെ ഏ​കോ​പി​പ്പി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്.

ഇ​റാ​നി​ലെ മ​ഷാ​ദി​ൽ​നി​ന്നാ​ണ് പ്ര​ത്യേ​ക​വി​മാ​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ഷ്മീ​ർ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ അ​ഞ്ച് പ്ര​ത്യേ​ക​വി​മാ​ന​ങ്ങ​ളാ​ണ് ഇ​റാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment