ഒറ്റ നമ്പരിൽ മൂന്ന് പേരെ കുടുക്കി പോലീസ്..! ഒ​റ്റ നമ്പർ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ൽ ഏർപ്പെട്ട സംഘത്തെ പിടികൂടി;  ഇ​വ​രി​ൽ​നി​ന്ന് 58,685 രൂ​പ  പോലീസ് പിടിച്ചെടുത്തു

വ​ട​ക​ര: ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പെ​ട്ട മൂ​ന്നു​പേ​രെ ഡി​വൈ​എ​സ്പി സ്ക്വാ​ഡ് പി​ടി​കൂ​ടി. എ​ട​ച്ചേ​രി ല​തീ​ഷ്കു​മാ​ർ, ഏ​റാ​മ​ല ശ്രീ​ധ​ര​ൻ, അ​ഴി​യൂ​ർ അ​ബ്ദു​ള്ള എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 58,685 രൂ​പ പി​ടി​ച്ചെ​ടു​ത്തു.

ഓ​ർ​ക്കാ​ട്ടേ​രി ധ​ന​ശ്രീ ലോ​ട്ട​റി​യു​ടെ മ​റ​വി​ലാ​ണ് ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​വ​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ധ​ന​ശ്രീ ലോ​ട്ട​റി ഉ​ട​മ​യാ​ണ് ല​തീ​ഷ്കു​മാ​ർ. ഓ​ണ്‍​ലൈ​ൻ ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഓ​ർ​ക്കാ​ട്ടേ​രി ബ​ന്ധം വ്യ​ക്ത​മാ​യ​ത്.

പ​ണ​ത്തി​നു പു​റ​മെ ന​ന്പ​റു​ക​ൾ എ​ഴു​തി​യ ക​ട​ലാ​സ് തു​ണ്ടു​ക​ളും ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. നേ​ര​ത്തെ പി​ടി​യി​ലാ​യ​വ​ർ റി​മാ​ന്‍റി​ൽ ക​ഴി​യു​ക​യാ​ണ്. ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി​യും ഒ​റ്റ​ന​ന്പ​ർ ലോ​ട്ട​റി​യും വ​ട​ക​ര മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യി​ലാ​ണ് പോ​ലീ​സ്. പ​ല​രേ​യും പി​ടി​കൂ​ടാ​നാ​യെ​ന്നും ന​ട​പ​ടി തു​ട​രു​മെ​ന്നും ഡി​വൈ​എ​സ്പി ടി.​പി.​പ്രേം​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts