രഹസ്യ വിവരം വെറുതേയായില്ല… ക്ഷേ​ത്ര പ​രി​സ​ര​ത്ത് തഴച്ച് വളർന്നത് ക​ഞ്ചാ​വ് ചെ​ടി​ക​ൾ; 41 കി​ലോ കഞ്ചാവും മാൻ കൊമ്പും ഒളിപ്പിച്ച നിലയിലും

 

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കാ​ത​ർ​പു​ർ ഖു​ർ​ദ് ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് 14 ക​ഞ്ചാ​വ് കു​റ്റി​ച്ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 41 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. പൂ​നെ​യി​ൽ നി​ന്ന് 70 കി​ലോ മീ​റ്റ​ർ അ​ക​ലെ​യാ​ണ് റെ​യ്ഡ് ന​ട​ന്ന സ്ഥ​ലം.

ക​ഞ്ചാ​വി​ന് പു​റ​മേ മാ​നി​ന്‍റെ കൊ​മ്പും തോ​ലും ഇ​വി​ടെ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഷി​രൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ബാ​ബു​റാം ദോ​ഹ്ല എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഷി​രൂ​ർ കോ​ട​തി​യി​ലാ​ക്കി​യ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment