സംസ്ഥാനസർക്കാരിന്‍റെ 20,000 കോടി പാക്കേജ്! സൗജന്യറേഷൻ ഏപ്രിൽ 1 മുതൽ; മന്ത്രി പി.തിലോത്തമൻ രാഷ്‌ട്രദീപികയോട്

എം​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​പി​എ​ൽ/ ബി​പി​എ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​ന്‍റെ വി​ത​ര​ണം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വി​ത​ര​ണം ചെ​യ്യും.

ഈ ​മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം 60 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ത​ന്നെ റേ​ഷ​ൻ​ക​ട​ക​ളി​ലെ ഇ​ല​ക്‌ട്രോണി​ക് മെ​ഷി​നു​ക​ളി​ൽ വി​ര​ല​ട​യാ​ളം പ​തി​ച്ച് റേ​ഷ​ൻ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​തു തു​ട​രും. റേ​ഷ​ൻ​ക​ട​ക​ളി​ലെ ക്യൂ ​ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും സാ​നി​റ്റൈ​സ​റും സോ​പ്പും വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

സൗ​ജ​ന്യ റേ​ഷ​നു​ള്ള അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ 20 ശത​മാ​ന​ത്തോ​ളം എ​ത്തി​ച്ചു ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​യ്ക്കു​ള്ള ഓ​ർ​ഡ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തു ഉ​ട​നെ ല​ഭി​ക്കും.

ഏ​പ്രി​ൽ ഒ​ന്നി​നു ത​ന്നെ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ധ്രു​ത​ഗ​തി​യി​ൽ ത​ന്നെ പു​രോ​ഗ​മി​ക്കു​ന്ന​താ​യും മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു.

കോ​റോ​ണ ഭീ​തി​യി​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ 20000 കോ​ടി​യു​ടെ സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എ​പി​എ​ൽ/ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ​പേ​ർ​ക്കും ഒ​രു മാ​സ​ത്തെ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഭ​ക്ഷ്യ സി​വി​ൽ​സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി​യു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി സൗ​ജ​ന്യ റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

Related posts

Leave a Comment