അല്‍പം ഗ്ലാമറസായി അഭിനയിക്കേണ്ടി വരും ! സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കാന്‍ അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ യുവനടിമാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചതോ…

പ്രശസ്ത സംവിധായക അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ കണ്ട് നടിമാര്‍ ഞെട്ടി. അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കുന്നതിനായാണ് വിളി എന്നറിഞ്ഞതോടെ നടിമാര്‍ ഉത്സാഹത്തിലായി.

ഇതിലേയ്ക്ക് അല്‍പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്‌സിയായി ചെയ്യാനാകുമോ’ എന്നെല്ലാം ഫോണിലെ അഞ്ജലി മേനോന്‍ ചോദിച്ചു.

ഇതു സംബന്ധിച്ച് ചിലര്‍ അഞ്ജലി മേനോനെ വിളിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ. ദിവിന്‍(32) പൊലീസ് പിടിയിലായത്.

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈല്‍ ആപ്പിന്റയും ബലത്തില്‍ ഫോണ്‍കോളുകളും മെസേജും അയച്ചിരുന്നതിനാല്‍ ആദ്യം ഇയാളെ പിടികൂടാന്‍ പോലീസിനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞത്.

സ്ത്രീ ശബ്ദത്തില്‍ വിളിക്കാന്‍ സഹായിച്ചിരുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ കളികള്‍. മൊബൈല്‍ കോളുകളെ ഇന്റര്‍നെറ്റ് കോളാക്കാന്‍ സാധിക്കുന്ന ആപ്പുകളിലൂടെ വ്യാജ മൊബൈല്‍ നമ്പര്‍ നിര്‍മിച്ചും ഇയാള്‍ വിളികള്‍ നടത്തിയിരുന്നു.

നിരവധി മോഡലുകള്‍ക്കും നടിമാര്‍ക്കും വിളികള്‍ ചെന്നിരുന്നു. തുടര്‍ന്ന് ഇവരില്‍ പലരും തിരിച്ചു വിളിച്ചപ്പോഴാണ് നമ്പരുകള്‍ വ്യാജമാണെന്നു വ്യക്തമാകുന്നത്. പലരും തന്നെ വിളിച്ചതോടെയാണ് അഞ്ജലി മേനോന്‍ തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്.

പോലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്തപ്പോഴേയ്ക്കും ഇദ്ദേഹം ചെന്നൈയിലേയ്ക്കു കടന്നിരുന്നു. പൊലീസ് അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകള്‍ പലതും വ്യാജ വിലാസം വച്ച് എടുത്തതാണെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഇയാള്‍ പാലക്കാട് ഉണ്ടെന്നു മനസ്സിലായതോടെ അവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു.

അഞ്ജലി മേനോന്റെ പേരില്‍ മുമ്പും ഇത്തരം വ്യാജ കാസ്റ്റിംഗ് കോള്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പായിരുന്നു അത്.

‘ഒരു മാസം മുമ്പ് വിദേശത്തുനിന്നും ഒരു യുവതി അഞ്ജലി മേനോന്‍ എന്ന പേരില്‍ വിളിക്കുന്നതായും സൂര്യ/പൃഥ്വിരാജ് ചിത്രത്തിലേയ്ക്ക് അഭിനയിക്കാന്‍ ആളെ അന്വേഷിക്കുന്നതായും അറിയാന്‍ കഴിഞ്ഞു.’ ‘വിളി വന്നവര്‍ എന്നെ ബന്ധപ്പെട്ടു.

നേരത്തെ ഈ കേസില്‍ തെളിവില്ലാത്തതുകൊണ്ടാണ് പൊലീസില്‍ പോകാതിരുന്നത്. ഞാന്‍ അവരോട് ഇ-മെയില്‍ സന്ദേശമോ അല്ലെങ്കില്‍ ഫോണ്‍ നമ്പറോ തരാന്‍ ആവശ്യപ്പെട്ടു.

അവര്‍ ട്രൂകോളര്‍ സ്‌ക്രീന്‍ഷോട്ടുകള്‍ എനിക്ക് അയച്ചു. അതില്‍ അഞ്ജലി മേനോന്‍ ഡയറക്ടര്‍ എന്നാണ് കണ്ടത്. കോള്‍ റെക്കോര്‍ഡിംഗില്‍ സ്ത്രീയുടെ ശബ്ദവും കേള്‍ക്കാമായിരുന്നു.

എന്റെ പേരില്‍ അവരെ സ്വാധീനിച്ച് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യിക്കുകയായിരുന്നു ആവശ്യം.’ തുടര്‍ന്ന് ഈ വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയും അവര്‍ ഉടന്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.

‘നിങ്ങള്‍ ആരെയെങ്കിലും ഒരാള്‍ സിനിമയുടെ കാസ്റ്റിംഗിനായി സമീപിക്കുന്നുവെന്ന് തന്നെ ഇരിക്കട്ടെ. അവര്‍ ഇക്കാര്യം മറ്റാരോടും പറയരുതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ സംശയിക്കണം.

മാത്രമല്ല അതിനുള്ള തെളിവുകളും ൈകയ്യില്‍ ഉണ്ടാകണം.’ ഇനി ആരെങ്കിലും എന്റെ പേരില്‍ നിങ്ങളെ സമീപിച്ചാല്‍ അതില്‍ സംശയം ഉണ്ടെങ്കില്‍ [email protected] ഈ മെയില്‍ ഐഡിയില്‍ വിവരങ്ങള്‍ അയച്ചു തരൂ.

നിങ്ങളെ ബന്ധപ്പെട്ടവര്‍ എന്റെ ടീമില്‍ നിന്നാണെങ്കില്‍ ഇതില്‍ നിന്നും മറുപടി നിങ്ങള്‍ക്ക് ഉണ്ടാകും.’അഞ്ജലി മേനോന്‍ വ്യക്തമാക്കി.

https://www.facebook.com/keralapolice/posts/2740959649332840

Related posts

Leave a Comment