ലാ​ത്തി​രി, പൂ​ത്തി​രി പു​ഞ്ചി​രി​ച്ചെ​പ്പോ…’ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ​ട​ക്ക​വി​പ​ണി​യും സ​ജീ​വം

കോ​ട്ട​യം: ലാ​ത്തി​രി, പൂ​ത്തി​രി പു​ഞ്ചി​രി​ച്ചെ​പ്പോ ക​ന്പി​ത്തി​രി മ​ത്താ​പ്പോ… മ​ന​സേ ആ​സ്വ​ദി​ക്കൂ ആ​വോ​ളം…​ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ പ​ട​ക്ക​വി​പ​ണി​യും സ​ജീ​വ​മാ​യി.

ക്രി​സ്മ​സി​ന് ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കേ പ​ട​ക്ക​വി​പ​ണി​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ.

കു​ട്ടി​ക​ൾ​ക്കാ​യി, പൊ​ള്ള​ലേ​ൽ​ക്കാ​ത്ത പ്ര​ത്യേ​ക പ​ട​ക്ക​ങ്ങ​ളു​മു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​കം കൂ​ടാ​ര രൂ​പ​ത്തി​ൽ പ​ട​ക്ക സ്റ്റാ​ളു​ക​ളും ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. 

കി​റ്റ്കാ​റ്റ്, മ​ൾ​ട്ടി​ക​ള​ർ ഷോ​ട്ട്സ്, റോ​ക്ക​റ്റ്, ക്ലാ​സി​ക് ബോം​ബ്, ഹൈ​ഡ്രോ ബോം​ബ്, കോ​റോ​ണാ​സ്, സി​പ്പി എ​ന്നി​വ​യും സൂ​പ്പ​ർ ഷോ​ട്ടു​ക​ൾ, ത്രി​വ​ർ​ണ പൂ​ക്കു​റ്റി, ഫാ​ൻ​സി പ​ട​ക്ക​ങ്ങ​ൾ, സ്കൈ ​ഷോ​ട്ട് ഡ്രോ​ണ്‍, ഹെ​ലി​കോ​പ്ട​ർ എ​ന്നി​വ​യും ഇ​ത്ത​വ​ണ​യു​ണ്ട്.

തീ ​കൊ​ടു​ത്താ​ൽ ആ​ൻ​ഗ്രി ബേ​ർ​ഡ്സ് മോ​ഡ​ലാ​കു​ന്ന പ​ട​ക്ക​വും ഡി​സ്കോ വീ​ൽ മോ​ഡ​ൽ ച​ക്ര​വു​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ഇ​നം. വ​ലി​യ ഉ​യ​ര​ത്തി​ൽ പോ​യി പൊ​ട്ടു​ന്ന സ്കൈ ​ഷോ​ട്ടി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

ഓ​ല​പ്പ​ട​ക്ക​ങ്ങ​ൾ, മാ​ല​പ്പ​ട​ക്ക​ങ്ങ​ൾ, ക​ന്പി​ത്തി​രി, പൂ​ത്തി​രി, ച​ക്രം, കു​ട​ച​ക്രം, പൂ​ക്കു​റ്റി തു​ട​ങ്ങി​യ ഇ​ഷ്ട ഇ​ന​ങ്ങ​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ ആ​കാ​ശ​ത്ത് വി​വി​ധ ക​ള​റു​ക​ളി​ൽ വി​വി​ധ ഡി​സൈ​നു​ക​ളി​ലും പൊ​ട്ടു​ന്ന ചൈ​നീ​സ് ഇ​ന​ങ്ങ​ൾ​ക്കും ഡി​മാ​ന്‍റാ​ണ്.

Related posts

Leave a Comment