പദ്മാവതി ബ്രിട്ടനിൽ പ്രദർശിപ്പിക്കാം; വേണ്ടെന്ന് നിർമാതാക്കൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ രാ​ഷ്‌​ട്രീ​യ കോ​ളി​ള​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ബോ​ളി​വു​ഡ് ചി​ത്രം പ​ദ്മാ​വ​തി​ക്ക് ബ്രി​ട്ട​നി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ബ്രി​ട്ടീ​ഷ് ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം ക്ലാ​സി​ഫി​ക്കേ​ഷ​ൻ (ബി​ബി​എ​ഫ്സി) അ​നു​മ​തി ന​ൽ​കി. സി​നി​മ​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ മാ​റ്റ​ങ്ങ​ളും വ​രു​ത്താ​തെ പ്ര​ദ​ർ​ശി​പ്പി​ക്കാ​മെ​ന്ന് ബി​ബി​എ​ഫ്സി അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ക്കാ​തെ ബ്രി​ട്ട​നി​ൽ ചി​ത്രം പു​റ​ത്തി​റ​ക്കി​ല്ലെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് ബി​ജെ​പി ഭ​രി​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ ഗു​ജ​റാ​ത്തി​ലാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ ചി​ത്രം ര​ജ​പു​ത്ര സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ ഗു​ജ​റാ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി പ​റ​ഞ്ഞി​രു​ന്നു.

പ​ദ്മാ​വ​തി​ക്കു പ്ര​ദ​ർ‌​ശ​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ​യി​ന്മേ​ൽ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്നാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ (സി​ബി​എ​ഫ്സി)​അ​ധ്യ​ക്ഷ​ൻ പ്ര​സൂ​ണ്‍ ജോ​ഷി അ​റി​യി​ച്ച​ത്. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ദ്മാ​വ​തി​ക്ക് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്കേ​റ്റ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​സൂ​ണ്‍ ജോ​ഷി പ​റ​ഞ്ഞി​രു​ന്നു.

Related posts