അപ്പോള്‍ അതാണ് കാരണം! പാക് നാടകനടിയെ വെടിവച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം; കൊലപാതകികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് നാ​ട​ക​ന​ടി​യെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. കൊ​ല​പാ​ത​കി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണം നി​ര​സി​ച്ച പാ​ക് നാ​ട​ക​ന​ടി​യെ മൂ​ന്നം​ഗ അ​ക്ര​മി​സം​ഘം വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു.

സും​ബു​ൾ ഖാ​ൻ(25) എ​ന്ന പ​ത്താ​ൻ ന​ടി​യാ​ണ് ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ന​ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന മൂ​ന്നം​ഗ സം​ഘം ത​ങ്ങ​ളു​ടെ പ​രി​പാ​ടി​ക്കു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​ടി ഇ​ത് നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ വെ​ടി​യു​ർ​ത്ത​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. ന​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​നു കീ​ഴ്പ്പെ​ട്ടു.

പ​ത്താ​ൻ ഗാ​യി​ക ഗ​സാ​ല ജാ​വേ​ദി​നെ​യും പി​താ​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​നു വി​ചാ​ര​ണ​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച ജ​ഹാം​ഗീ​ർ ആ​ണ് അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഗ​സാ​ല​യു​ടെ മു​ൻ ഭ​ർ​ത്താ​വാ​ണ് ജ​ഹാം​ഗീ​ർ. ഗ​സാ​ല​യു​ടെ കു​ടും​ബ​വു​മാ​യി ഒ​ത്തു​തീ​ർ​പ്പ് ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ലാ​ഹോ​ർ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു.

Related posts