ഓസ്ട്രേലിയയിൽ ചു​മ​ടെ​ടു​ത്ത് പാ​ക് പ​ട


കാ​ൻ​ബെ​റ: ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ വ​ര​വും പോ​ക്കും എ​ല്ലാം വ​ൻ അ​ക​ന്പ​ടി​യോ​ടെ​യാ​ണെ​ന്ന​താ​ണ് ലോ​ക സ​ത്യം. എ​ന്നാ​ൽ, അ​ക​ന്പ​ടി​യൊ​ന്നു​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീം ​ഇ​ന്ന​ലെ ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ൻ​ബെ​റ​യി​ൽ വി​മാ​ന​മി​റ​ങ്ങി.

മാ​ത്ര​മ​ല്ല, അ​വ​ര​വ​രു​ടെ ല​ഗേ​ജു​ക​ൾ സ്വ​യം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ഹോ​ട്ട​ലി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടും വ​ന്നു. പാ​ക് ക​ളി​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ എം​ബ​സി​യി​ൽ​നി​ന്നോ ആ​തി​ഥേ​യ​രാ​യ ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ൽ​നി​ന്നോ ആ​രു​മെ​ത്തി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം.

മൂ​ന്ന് മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പര​യ്ക്കാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി​യ​ത്. 14 മു​ത​ൽ 18വ​രെ പെ​ർ​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ x പാ​ക്കി​സ്ഥാ​ൻ ആ​ദ്യ ടെ​സ്റ്റ്.

Related posts

Leave a Comment