പാക്കിസ്ഥാനിലെ നല്ലൊരു ശതമാനം തെരുവ് വാസികളുടെയും ബാങ്ക് അക്കൗണ്ടില്‍ കോടികള്‍! കോടികള്‍ക്ക് ഉടമയെന്ന് അറിയാതെ നിത്യവൃത്തിക്കുവേണ്ടി കഷ്ടപ്പെട്ട് ആളുകള്‍; സംഭവമിങ്ങനെ

പാക്കിസ്ഥാനിലെ ഒരു തെരുവു കച്ചവടക്കാരന്റെ നേരെ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. കാരണമെന്തെന്നല്ലേ, 225 കോടി രൂപയാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത്.

എന്നാല്‍ വിശദമായ അന്വേഷണം ചെന്നെത്തുന്നതോ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയിലേയ്ക്കും. സര്‍ദാരി ഉള്‍പ്പെട്ട 3500 കോടിയുടെ ഒരു വന്‍ കുംഭകോണത്തിന്റെ അന്വേഷണമാണിപ്പോള്‍ നടക്കുന്നത്.

ഒറാങ്ങി നഗരത്തിലെ അബ്ദുല്‍ഖ്വാദിര്‍ എന്ന കച്ചവടക്കാരനാണ് അറിയാതെ കോടീശ്വരനായത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംങ് ഏജന്‍സിയുടെ കത്ത് വന്നപ്പോഴാണ് ഇയാള്‍ താന്‍ സമ്പന്നനായത് അറിഞ്ഞത്. കോടികളുണ്ടായിട്ടും നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ലോകത്തെ ഏറ്റവും നിര്‍ഭാഗ്യവാനായ കോടീശ്വരനാണ് താനെന്ന് ഖ്വാദിര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി കോ-ചെയര്‍മാന്‍ സര്‍ദാരി, സഹോദരി ഫര്‍യാല്‍ തല്‍പൂര്‍ എന്നിവരുള്‍പ്പെട്ട കുംഭകോണം സിന്ധിന്റെ ചരിത്രത്തിലെ ഏറ്റവും വലുതാണ്. ഖ്വാദിറിനെപ്പോലെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ വന്‍തുക നിക്ഷേപമുണ്ടെന്ന് അറിയില്ല.

പാവപ്പെട്ട തെരുവുകച്ചവടക്കാരും തൊഴിലാളികളുമാണ് ഇത്തരം അക്കൗണ്ടുകളുടെ ഉടമകള്‍. 500 ലേറെ ഇത്തരം അക്കൗണ്ടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സംഘമാണ് 3500 കോടിരൂപയുടെ തട്ടിപ്പുകേസ് അന്വേഷിക്കുന്നത്.

 

Related posts