വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും, നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്, തുറന്നുപറച്ചിലുമായി നടി രവീണ

സിനിമാലോകത്ത് കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിക്കയറുകയാണ്. തമിഴിലും തെലുങ്കിലും മലയാളവും പിന്നിട്ട് ഇപ്പോള്‍ ബോളിവുഡിലാണ് നടിമാരുടെ തുറന്നു പറച്ചില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞദിവസം നടി തനുശ്രീ ദത്ത മുതിര്‍ന്ന താരമായ നാനാ പടേക്കര്‍ക്കെതിരേ ചില തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ രവീണ ടണ്ടനും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

സിനിമലോകത്തെ പുരുഷന്മാരുടെ ചില പ്രവൃത്തികളെയാണ് അവര്‍ തുറന്നുകാട്ടുന്നത്. താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാര്‍ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും. നടന്‍മാര്‍ക്ക് ആ ബന്ധങ്ങള്‍ വെറുമൊരു നേരംപോക്ക് മാത്രമാണ്. അല്ലാതെ അതില്‍ ആത്മാര്‍ത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം നിരസിച്ചാല് പിന്നെ അവളുടെ തകര്‍ച്ചയുടെ കാലം തുടങ്ങുകയായി.

നായകന്‍ പിന്നീടൊരിക്കലും നടിയെ മൈന്‍ഡ് ചെയ്യില്ല. സംസാരവും ഉണ്ടാകില്ല. അതോടെ അവളുടെ കരിയറിലും തിരിച്ചടിയാകും. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകള്‍ പോലും ആ നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്. എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ വ്യക്തിഹത്യ നടത്തുമെന്ന് നടിയെ ഭീഷണിപ്പെടുത്തുമെന്നും രവീണ പറഞ്ഞു. എന്നിട്ട് അടുത്ത ഇരയെ തേടി പോകും. താരഭര്‍ത്താക്കന്‍മാരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ നിശബ്ദരായിരിക്കുകയാണ് ഭാര്യമാരും കാമുകിമാരുമെന്നും രവീണ പറഞ്ഞു.

Related posts