കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ളാ​​ലം​​തോ​​ട്ടി​​ൽ യു​​വ​​തി​​ക​​ൾ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ടു; ഇതരസം​​സ്ഥാ​​ന യു​​വ​​തി​​ക​​ളിൽ ഒരാൾ മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പാ​​ലാ: കു​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ളാ​​ലം​​തോ​​ട്ടി​​ൽ ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ട്ട ഇതരസം​​സ്ഥാ​​ന യു​​വ​​തി​​ക​​ളിൽ ഒരാൾ മരിച്ചു.

പാ​​ലാ​​യി​​ല്‍ സ്ലോ​​ലെ​​സ് ബ്യൂ​​ട്ടി​​പാ​​ര്‍​ല​​റി​​ലെ ജീ​​വ​​ന​​ക്കാ​​രിയായ മ​​ധ്യ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​നി നെ​​ഹയാണു മരിച്ചത്. പാ​​ലാ സ്റ്റേ​​ഡി​​യ​​ത്തി​​ന് സ​​മീ​​പം ളാ​​ലം തോ​​ട്ടി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം.

നെ​​ഹയോടൊപ്പം കുളിക്കാനിറങ്ങിയ സഹപ്രവർത്തകരായ ബി​​ന്ധ്യ, ര​​ണ്‍​ബീ​​ര്‍, സു​​ജു​​ലാ​​ല്‍, ച​​ന്ദ്ര് എ​​ന്നി​​വ​​ർ രക്ഷപ്പെട്ടു.

ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കു​​ള്ള ഇ​​വി​​ടെ കു​​ളി​​ക്കു​​ന്ന​​ത് സ​​മീ​​പ​​വാ​​സി​​യാ​​യ വീ​​ട്ട​​മ്മ വി​​ല​​ക്കി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ത​​ങ്ങ​​ള്‍​ക്ക് നീ​​ന്ത​​ല്‍ വ​​ശ​​മു​​ണ്ടെ​​ന്ന് പ​​റ​​ഞ്ഞ് ഇ​​വ​​ർ തോ​​ട്ടി​​ലി​​റ​​ങ്ങി.

കു​​റ​​ച്ചു സ​​മ​​യ​​ത്തി​​ന​​കം നെ​​ഹ​​യും (31), ബി​​ന്ധ്യ​​യും (28) ഒ​​ഴു​​ക്കി​​ല്‍​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ബി​​ന്ധ്യ തോ​​ട്ടി​​ലെ ചെ​​ടി​​യി​​ല്‍ പി​​ടി​​ച്ചു​​കി​​ട​​ന്നെ​​ങ്കി​​ലും നെ​​ഹ 150 മീ​​റ്റ​​റോ​​ളം താ​​ഴോ​​ട്ട് ഒ​​ഴു​​കി​​പ്പോ​​യി.

ഇ​​തേ​​സ​​മ​​യം സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ജി​​ല്ലാ സ്‌​​പോ​​ര്‍​ട്സ് ഹോ​​സ്റ്റ​​ലി​​ലേ​​ക്കു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ പ്ര​​വേ​​ശ​​നം ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നി​​ല​​വി​​ളി​​കേ​​ട്ട് ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ജി​​ല്ലാ സ്‌​​പോ​​ര്‍​ട്‌​​സ് ഓ​​ഫീ​​സ​​ര്‍ എ​​സ്. മ​​നോ​​ജ്, സ്‌​​പോ​​ര്‍​ട്‌​​സ് കൗ​​ണ്‍​സി​​ല്‍ നീ​​ന്ത​​ല്‍ പ​​രി​​ശീ​​ല​​ക​​ന്‍ വേ​​ണു​​ഗോ​​പാ​​ല​​ൻ​​നാ​​യ​​ർ, അ​​ത്‌​​ല​​റ്റി​​ക് പ​​രി​​ശീ​​ല​​ക​​ന്‍ ബൈ​​ജു ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പു​​ഴ​​ക്ക​​ര​​യി​​ലേ​​ക്ക് ഓ​​ടി​​യെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി​​യ ഇ​​വ​​ര്‍ കാ​​ണു​​ന്ന​​ത് ആ​​റി​​നോ​​ട് ചേ​​ര്‍​ന്ന് നി​​ല്‍​ക്കു​​ന്ന മ​​ര​​ത്തി​​ല്‍ നി​​ന്നു​​ള്ള വ​​ള്ളി​​യി​​ല്‍ തൂ​​ങ്ങി നി​​ല്‍​ക്കു​​ന്ന മൂ​​ന്നു പേ​​രെ​​യും സ​​മീ​​പ​​ത്ത് ക​​മി​​ഴ്ന്ന നി​​ല​​യി​​ല്‍ കി​​ട​​ക്കു​​ന്ന മ​​റ്റൊ​​രാ​​ളെ​​യു​​മാ​​ണ്.

എ​​ല്ലാ​​വ​​രും നി​​സ​​ഹാ​​യ​​മാ​​യി ക​​ര​​യ്ക്കു നി​​ല്‍​ക്കു​​മ്പോ​​ള്‍ വേ​​ണു​​ഗോ​​പാ​​ലും ബൈ​​ജു ജോ​​സ​​ഫും ഏ​​താ​​ണ്ട് 30 അ​​ടി​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ഉ​​യ​​ര​​ത്തി​​ല്‍ നി​​ന്ന് ആ​​റ്റി​​ലേ​​ക്കു ചാ​​ടി യു​​വ​​തി​​യെ കരയ്ക്കെത്തിക്കു​​ക​​യാ​​യി​​രു​​ന്നു.

തീർത്തും അവശ നിലയിലായിരുന്ന യു​വ​തി​ക്കു ഇവർ കൃ​​ത്രി​​മ ശ്വാ​​സോ​​ച്ഛ്വാ​​സം ന​ൽ​കി​. ഇ​​തി​​നി​​ടെ സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി​​യ ഫ​​യ​​ര്‍​ഫോ​​ഴ്‌​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ അ​​ടു​​ത്തു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യും ചെ​​യ്തു.

തുടർന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

Leave a Comment