കൃ​ത്രി​മ വാ​ക്സി​നേ​ഷ​ൻ കാ​ർ​ഡും വാ​ക്സി​നും വി​ൽ​പ​നയ്ക്ക്! ഹോ​മി​യോ ഡോ​ക്ട​ര്‍ക്ക് മുട്ടന്‍പണി

നാ​പ (ക​ലി​ഫോ​ർ​ണി​യ): കൃ​ത്രി​മ വാ​ക്സി​നേ​ഷ​ൻ കാ​ർ​ഡും വാ​ക്സി​നും വി​ൽ​പ​ന ന​ട​ത്തി​യ ഹോ​മി​യോ ഡോ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു.

അ​നോ​ർ​ത്തേ​ണ്‍ ക​ലി​ഫോ​ർ​ണി​യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വ​നി​താ ഹോ​മി​യോ ഡോ​ക്ട​ർ ജൂ​ലി മ​ജി​യെ (41)യാ​ണ് അ​റ​സ്റ്റു ചെ​യ്ത​താ​യി മി​നി​സ്ട്രി ഓ​ഫ് ജ​സ്റ്റി​സ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യാ​ണ് കൃ​ത്രി​മ വാ​ക്സി​നേ​ഷ​ൻ കാ​ർ​ഡ് നി​ർ​മി​ച്ചു ന​ൽ​കി​യ​തി​നു ഫെ​ഡ​റ​ൽ ചാ​ർ​ജ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ഹോ​മി​യോ​പ​തി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​ന് ലൈ​സെ​ൻ​സു​ള്ള ജൂ​ലി കോ​വി​ഡി​നെ ആ​ജീ​വ​നാ​ന്തം പ്ര​തി​രോ​ധി​ക്കു​വാ​ൻ ഹോ​മി​യോ ഗു​ളി​ക​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന് രോ​ഗി​ക​ളെ വി​ശ്വ​സി​പ്പി​ച്ചു വി​ൽ​പ​ന ന​ട​ത്തി.

ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് പൂ​രി​പ്പി​ക്കാ​ത്ത സി​ഡി​സി വാ​ക്സി​നേ​ഷ​ൻ കാ​ർ​ഡു​ക​ൾ ന​ൽ​കി, അ​തി​ൽ മൊ​ഡേ​ണ വാ​ക്സീ​ൻ ല​ഭി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യാ​ണ് കേ​സ്.

എ​ഫ്സി​എ അം​ഗീ​ക​രി​ച്ച വാ​ക്സി​നേ​ഷ​നെ കു​റി​ച്ചു ജ​ന​ങ്ങ​ളി​ൽ ഭ​യം വ​ള​ർ​ത്തു​ന്ന​തി​നും ഇ​വ​ർ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യും, തെ​റ്റാ​യ ചി​കി​ത്സ ന​ൽ​കി പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷി​ണി​യു​യ​ർ​ത്തു​ക​യും ചെ​യ്ത​താ​യി ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​വ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ആ​രോ​പ​ണം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ 25 വ​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment