അഴിമതിയുടെ കറപുറണ്ട ഫയലുകൾ മുങ്ങുന്നത് ആരെ രക്ഷിക്കാൻ?; പാലാരിവട്ടം പാലം അഴിമതിലെ നി​ർ​ണാ​യ​ക രേ​ഖ​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക രേ​ഖ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്നും കാ​ണാ​താ​യെ​ന്ന് സം​ശ​യം. പാ​ലം നി​ർ​മി​ച്ച ആ​ർ​ഡി​എ​സ് ക​ന്പ​നി​ക്ക് മു​ൻ​കൂ​ർ പ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട നോ​ട്ട് ഫ​യ​ലാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. നോ​ട്ട് ഫ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഫ​യ​ൽ വ​കു​പ്പി​ൽ നി​ന്നും നേ​ര​ത്തെ ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​ലം നി​ർ​മാ​ണ ക​രാ​ർ ക​ന്പ​നി​യാ​യ ആ​ർ​ഡി​എ​സി​ന് മു​ൻ​കൂ​റാ​യി 8.25 കോ​ടി ന​ൽ​കാ​ൻ മ​ന്ത്രി ഉ​ത്ത​ര​വി​ട്ട ഫ​യ​ലാ​ണി​ത്. ഈ ​തു​ക ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് ആ​ർ​ഡി​എ​സ് ക​ന്പ​നി ആ​ദ്യം അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഈ ​അ​പേ​ക്ഷ അ​വ​ർ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി.

പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് പ​ണം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​പേ​ക്ഷ പി​ന്നീ​ട് മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചു. മ​ന്ത്രി ഫ​യ​ലി​ൽ ത​ന്‍റെ കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി അ​യ​ച്ച ശേ​ഷ​മാ​ണ് ക​ന്പ​നി​ക്ക് പാ​ലം പ​ണി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഭീ​മ​മാ​യ തു​ക കി​ട്ട​യ​ത്.

അ​ഴി​മ​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ൻ​മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പ​ങ്ക് തെ​ളി​യി​ക്കു​ന്ന നി​ർ​ണാ​യ രേ​ഖ​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്നാ​ണ് വി​ജി​ല​ൻ​സ് വാ​ദം. നോ​ട്ട് ഫ​യ​ൽ വ​കു​പ്പി​ലു​ണ്ടെ​ങ്കി​ൽ ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ൽ എ​ങ്ങ​നെ എ​ന്നു​മാ​ണ് വി​ജി​ല​ൻ​സ് ആ​രാ​ഞ്ഞി​രി​ക്കു​ന്ന​ത്.

Related posts