വ്യാപാര മേഖലയിലെ  മാ​ന്ദ്യം:  റോ​ഡി​ൽ ക​വ​ടിക​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു വ്യത്യസ്ത സമരവുമായി വ്യാ​പാ​രി​ക​ൾ

തൃ​ശൂ​ർ: റോ​ഡ​രി​കി​ൽ ക​വ​ടി ക​ളി​ച്ച് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ സ​മ​രം. വ്യാ​പാ​ര മാ​ന്ദ്യം​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​നോ വ്യാ​പാ​രം മെ​ച്ച​പ്പെ​ടു​ത്താ​നോ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യ​ത്യ​സ്ത​മാ​യ സ​മ​രം ന​ട​ത്തി​യ​ത്.

​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തൃ​ശൂ​ർ നാ​യ​ര​ങ്ങാ​ടി ആ​റാം പൂ​ളി​ലെ വ്യാ​പാ​രി​ക​ളാ​ണു ക​ട​ക​ൾ തു​റ​ന്നു​വ​ച്ചു​കൊ​ണ്ട് ഈ ​സ​മ​രം ന​ട​ത്തി​യ​ത്. കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഇ​ള​വു​ക​ളും ഉ​ത്തേ​ജ​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ളേ​യും ക​ർ​ഷ​ക​രേ​യും വി​സ്മ​രി​ച്ചെ​ന്നും ഈ ​അ​ടി​സ്ഥാ​ന മേ​ഖ​ല​ക​ൾ​ക്കാ​ണു സ​ഹാ​യം വേ​ണ്ട​തെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്ത ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ ജോ​ർ​ജ് കു​റ്റി​ച്ചാ​ക്കു ഓ​ർ​മി​പ്പി​ച്ചു.

പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ വ്യാ​പാ​രി നേ​താ​ക്ക​ളാ​യ എ​ൻ.​ഐ. വ​ർ​ഗീ​സ്, സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ൻ​ഡ്രൂ​സ് മ​ഞ്ഞി​ല, സ്റ്റീ​ഫ​ൻ, ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts