മൂ​ന്നു ത​വ​ണ ക​ത്തെ​ഴു​തി​യി​ട്ടും..! ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക​ൾ അ​ട​ക്കം 1005 മ​ല​യാ​ളി​ക​ൾ പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്നു; പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ കെഞ്ചിയിട്ടും ചെവികൊടുക്കാതെ കേരളം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യവാ​ഗ്ദാ​നം ക​ണ​ക്കി​ലെ​ടു​ക്കാ​തെ കേ​ര​ള സ​ർ​ക്കാ​ർ. മ​ല​യാ​ളി​ക​ളെ ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാമെ​ന്ന വാ​ഗ്ദാ​ന​ത്തി​നാ​ണ് മ​റു​പ​ടി പോ​ലും ന​ൽ​കാ​തെ സ​ർ​ക്കാ​ർ മു​ഖം തി​രി​ച്ച​ത്.

ഒടുവിൽ ട്രെയിനിന് അനുമതി നൽകാമെന്നു കേരള സർക്കാർ ഇന്നലെ രാത്രി അറിയിച്ചു. പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ മൂ​ന്നു ത​വ​ണ ക​ത്തെ​ഴു​തി​യി​ട്ടും കേ​ര​ളം മ​റു​പ​ടി ന​ൽ​കുന്നത് വെെകിപ്പിച്ചു.

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക​ൾ അ​ട​ക്കം 1005 മ​ല​യാ​ളി​ക​ളാ​ണ് പ​ഞ്ചാ​ബി​ൽ കു​ടു​ങ്ങി​യിരിക്കുന്ന​ത്. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി പ്ര​ത്യേ​ക ട്രെ​യി​ൻ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഇ​വ​ർ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ർ​ണാ​ട​ക​യി​ൽനി​ന്നു​ള്ള 309 പേ​രും ര​ജി​സ്റ്റ​ർ ചെ​യ്തു. ഇവർക്കായി ജ​ല​ന്ധ​റി​ൽനി​ന്ന് ബം​ഗ​ളൂ​രു വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ട്ട​ത്.

പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ന്ത​ർ​സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യ്ക്ക് മൂ​ന്നു ത​വ​ണ ക​ത്ത​യ​ച്ചു. എ​ന്നാ​ൽ, കേരളം ഇന്നലെ രാത്രിയാണു മറുപടി നൽകിയത്.

സെ​ബി മാ​ത്യു

Related posts

Leave a Comment