​ടെക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ പ്ര​വേ​ശ​നം; അ​പേ​ക്ഷ ഓ​ൺ​ലൈ​നി​ലൂ​ടെ

ടെനെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ 13 മു​ത​ൽ ആ​രം​ഭി​ച്ചു. http://www.polyadmission.org എ​ന്ന വെ​ബ്സൈ​റ്റി​ലെ ടി​എ​ച്ച്എ​സ് അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത ശേ​ഷം ഓ​ൺ​ലൈ​ൻ സ​ബ്മി​ഷ​ൻ എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

കു​ട്ടി​യു​ടെ പേ​ര്, ര​ക്ഷി​താ​വി​ന്‍റെ പേ​ര്, ജ​ന​ന​തീ​യ​തി, മേ​ൽ​വി​ലാ​സം, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ ന​ൽ​ക​ണം. ആ​ധാ​ർ ന​മ്പ​ർ, ഇ​മെ​യി​ൽ വി​ലാ​സം, സം​വ​ര​ണ വി​വ​ര​ങ്ങ​ൾ എ​ന്നി​വ നി​ർ​ബ​ന്ധം അ​ല്ല. ര​ണ്ടാം അ​ർ​ദ്ധ വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഈ ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം അ​പേ​ക്ഷ​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റി​ലേ​യ്ക്ക് അ​ഞ്ച​അ​ക്ക ഒ​ടി​പി ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​ഒ​ടി​പി ന​ൽ​കി അ​പ്രൂ​വ​ൽ ന​ൽ​കു​ന്ന​തോ​ടെ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​കു​ന്ന​ത്.

ആ​റ് അ​ക്ക ന​മ്പ​ർ അ​പേ​ക്ഷ ന​മ്പ​ർ ആ​യി സ്ക്രീ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും സ്കൂ​ളി​ൽ നേ​രി​ട്ട് എ​ത്തി​യോ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​ണ്.

ഇ​തി​നാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് സ​ഹാ​യം സൗ​ജ​ന്യ​മാ​യി സ്കൂ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് -19 പ്ര​തി​രോ​ധ​ത്തി​നു​ള്ള മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​ങ്ങ​ൾ പാ​ലി​ച്ച് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 21.

സെ​ല​ക്ഷ​ൻ ലി​സ്റ്റ് 22ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 27ന് ​സ്കൂ​ൾ പ്ര​വേ​ശ​നം ന​ൽ​കും. 29ന് ​പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. ജൂ​ൺ ഒ​ന്ന് മു​ത​ൽ മൊ​ബൈ​ൽ ഫോ​ൺ, ക്ലാ​സ് തി​രി​ച്ചു​ള്ള വാ​ട്ട്സ് ആ​പ് ഗ്രൂ​പ്പി​ൽ വ​ഴി ഓ​ൺ​ലൈ​ൻ ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​താ​ണ്.

ഓ​ൺ​ലൈ​ൻ ക്ലാ​സി​ന് പു​റ​മേ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര​ങ്ങ​ൾ, വാ​യ​ന മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ സൃ​ഷ്ടി​ക​ളു​ടെ അ​വ​ത​ര​ണം എ​ങ്ങ​നെ ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് 8606251157, 7907788350, 9895255484, 9846170024

http://www.polyadmission.org

Related posts

Leave a Comment