കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ൽ; പാ​കം ചെ​യ്യാ​നാ​യി ത​യാ​റാ​ക്കി​വെ​ച്ച മാം​സമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്

ഇ​രി​ട്ടി: ആ​റ​ളം​ഫാ​മി​ല്‍ നി​ന്നും കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ല്‍ ഒ​ന്‍​പ​താം ബ്ലോ​ക്കി​ലെ താ​മ​സ​ക്കാ​രാ​യ പി. ​മ​നോ​ജ് (35) , എ​സ്. ശ​ങ്ക​ര​ന്‍ (45) , മ​ത്താ​യി എ​ന്ന കു​മാ​ര​ന്‍ (42 ) എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടി​ക്കൊ​ന്നു എ​ന്ന​താ​ണ് ഇ​വ​രു​ടെ പേ​രി​ലു​ള്ള കേ​സ് . അ​ഞ്ചു​പേ​രു​ള്ള ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​മി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ജെ​യ്‌​സ​ണ്‍ (47) , കീ​ഴ്പ്പ​ള്ളി വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി സു​നി​ല്‍ (35) എ​ന്നി​വ​ര്‍ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്.

വ​നം വ​കു​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കൊ​ട്ടി​യൂ​ര്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​കം ചെ​യ്യാ​നാ​യി ത​യാ​റാ​ക്കി​വെ​ച്ച മാം​സം പി​ടി​കൂ​ടു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​വ​രെ അ​ന്ന് പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല.

ഇ​തി​നു ശേ​ഷം കീ​ഴ്പ്പ​ള്ളി എ​സ്എ​ഫ്ഒ എം. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​കു​ന്ന​ത്. മ​റ്റ് ര​ണ്ടു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts