പാ​നൂ​രി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി വീ​ട്ടി​ൽ വെ​ടി​വയ്​പ്; അ​ച്ഛ​ൻ മ​ക​നെ വെ​ടി​വ​ച്ചു, മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്; തോക്ക് കളി കാര്യമായതിങ്ങനെ…


ത​ല​ശേ​രി: പൂ​ർ​ണ സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പാ​നൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന വെ​ടിവയ്പ് ആ​ശ​ങ്ക പ​ര​ത്തി.പോ​ലീ​സി​നെയും നാ​ട്ടു​കാ​രെ​യും മു​ൾമു​ന​യി​ൽ നി​ർ​ത്തി​യ വെ​ടി​വയ്പ് സം​ഭ​വം ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യ​തോ​ടെ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തുംനി​ന്ന് ഫോ​ൺകോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി.

നാ​ല് പ​തി​റ്റാ​ണ്ടാ​യി പാ​നൂ​രി​ലെ സ്വ​ർ​ണ വ്യാ​പാ​രി​യാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന വെ​ടി വയ്പാ​ണ് ഇ​ന്ന​ലെ രാ​ത്രി പാ​നൂ​രി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

“അ​ച്ഛ​ൻ മ​ക​നെ വെ​ടി​വ​ച്ചു, മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്, അ​ച്ഛ​നാ​യ ഗോ​പി​നാ​ഥ​ൻ, മ​ക​ൻ സൂ​ര​ജി​നെ​യാ​ണ് വെ​ടി​വ​ച്ച​ത്” എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഓ​ൺ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല ചാ​ന​ലു​ക​ളി​ലും ബ്രേ​ക്കിം​ഗ് ന്യൂ​സാ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് പ​റ​ന്നെ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി തോ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ടി​ന് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി.

പ​രി​ശോ​ധ​ന​യി​ൽ തോ​ക്ക് ഉ​ത്സ​വ പ​റ​ന്പു​ക​ളി​ലും മ​റ്റും വി​നോ​ദ​ത്തി​നാ​യി ബ​ലൂ​ൺ പൊ​ട്ടി​ക്ക​ൽ ക​ളി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​യ എ​യ​ർ ഗ​ണ്ണാ​ണെ​ന്ന് ക​ണ്ടെ​ത്തി. വെ​ടി​യേ​റ്റ മ​ക​ന്‍റെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

നെ​റ്റി​യി​ലെ തൊ​ലി പോ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സൂ​ര​ജി​ന് പ​രാ​തി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പോ​ലീ​സും മ​ട​ങ്ങി.
വെ​ടി​യേ​റ്റ​യാ​ൾ സ്വ​യം കാ​റോ​ടി​ച്ചാണ് ആ​ശു​പ​ത്രി​യി​ലേ​ക്കു പോയത്. മ​ദ്യ ല​ഹ​രി​യി​ലാണ് വെ​ടിവയ്പെന്നാണു സൂചന.

Related posts

Leave a Comment