പാ​നൂ​ര്‍ പീ​ഡ​നം: അറസ്റ്റിലായ ബി​ജെ​പി നേ​താ​വ് റി​മാ​ൻ​ഡി​ൽ; കുറ്റം നിഷേധിച്ച പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

ത​ല​ശേ​രി: പാ​നൂ​രി​നു സ​മീ​പം പാ​ല​ത്താ​യി​യി​ൽ നാ​ലാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബി​ജെ​പി നേ​താ​വും അ​ധ്യാ​പ​ക​നു​മാ​യ ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ടി​ൽ കു​റു​ങ്ങാ​ട്ട് കു​നി​യി​ൽ പ​ത്മ​രാ​ജ​നെ റി​മാ​ൻ​ഡ് ചെ​യ്തു. പി​ന്നീ​ട് പ്ര​തി​യെ ത​ല​ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം പ്ര​തി കു​റ്റം​സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം.

പൊ​യി​ലൂ​ർ ത​ട്ടി​ല്‍​പീ​ടി​ക​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ​ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ബു​ധ​നാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി 15നും ​ഫെ​ബ്രു​വ​രി ര​ണ്ടി​നു​മു​ള്‍​പ്പെ​ടെ മൂ​ന്നു​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​മാ​സം 17 നാ​ണ് സം​ഭ​വ​ത്തി​ൽ പാ​നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Related posts

Leave a Comment