പകർച്ചപ്പനി: ആവശ്യത്തിനു ജീവനക്കാരില്ലാതെ  പാമ്പാടി താലൂക്ക് ആശുപത്രി; ഒ​പി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ആയിരത്തിലധികം

പാ​ന്പാ​ടി: പ​ക​ർ​ച്ച​പ്പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​തെ പാ​ന്പാ​ടി ഗ​വ​. താ​ലൂ​ക്ക് ആ​ശു​പ​ത്രി. ദി​വ​സ​വും ഇവിടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണു​ള്ള​ത്. ഒ​പി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം 1000ത്തി​ല​ധി​ക​മാ​ണ്.

36 ന​ഴ്സു​മാ​രു​ടെ സേ​വ​നം ല​ഭി​ക്കേ​ണ്ട താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ 19 ന​ഴ്സു​മാ​രെ മാ​ത്ര​മാ​ണു നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ നാ​ലു​പേ​ർ അ​വ​ധി​യി​ലാ​ണ്. മ​റ്റ് ര​ണ്ടു ന​ഴ്സു​മാ​ർ പ​നി ബാ​ധി​ച്ചു ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
ബാ​ക്കി​യു​ള്ള 13 ന​ഴ്സു​മാ​രാ​ണ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​നു​ള്ള​ത്.

കൂ​ടു​ത​ൽ ന​ഴ്സു​മാ​രെ നി​യ​മി​ച്ചി​ല്ലെ​ങ്കി​ൽ ജോ​ലി​ നോ​ക്കു​ന്ന​വ​ർ കൂ​ടി കി​ട​പ്പി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഒ​പി സ​മ​യ​ത്തി​നു​ശേ​ഷം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗം ബാ​ധി​ച്ചെ​ത്തി​യ​വ​ർ 450ൽ​പ്പ​രം ആ​ളു​ക​ളാ​ണ്.

ഒ​രു ഡോ​ക്ട​ർ​മാ​ത്ര​മാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള​ത്.പ​ക​ർ​ച്ച​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ മു​ഴു​വ​ൻ സ​മ​യ​വും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തി​ര​ക്കാ​ണ്. ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം കൂ​ടി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്.

Related posts