തിരുവനന്തപുരം ക്വാറി അപകടം: രണ്ടു പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയരാൻ സാധ്യത; അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച പാ​റ​മ​ട

തി​രു​വ​നന്ത​പു​രം: മാ​രാ​യ​മു​ട്ടം കോ​ട്ട​യ്ക്ക​ലി​ൽ പാ​റ ക്വാ​റി​യി​ൽ അ​പ​ക​ടം. ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ഇന്ന് രാവിലെ പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മുകളിൽ നിന്ന് പാറ അടർന്ന് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു.

കോട്ടക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാമ് അപകടം. പാ​റ​ക്ക​ടി​യി​ൽ അ​ക​പ്പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്തിട്ടില്ല. ക്വാറിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും ആം​ബു​ലെ​ൻ​സു​ക​ളും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി ആ​ൽ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​റ ക്വാ​റി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച പാ​റ​മ​ട

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മാ​രാ​യ​മു​ട്ട​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച പാ​റ​മ​ട. കോ​ട്ട​യ്ക്ക​ലി​ൽ അ​ലോ​ഷ്യ​സ് എ​ന്ന​യാ​ളു​ടെ പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ മ​ട​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​വി​ടെ പാ​റ​പൊ​ട്ടി​ക്ക​ൽ ന​ട​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ജി​യോ​ള​ജി വ​കു​പ്പോ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ മി​ക്ക​പ്പോ​ഴും പാ​റ​മ​ട​യി​ൽ എ​ത്താ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​മു​ണ്ടാ​യാ​ൽ ചെ​യ്യേ​ണ്ട പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ക്വാ​റി​യി​ൽ ഒ​രു​ക്കി​യി​രു​ന്നി​ല്ല എ​ന്നും പ​രാ​തി​യു​ണ്ട്.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​രാ​ണ് മ​രി​ച്ച​ത്. മാ​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ബി​നി​ൽ​കു​മാ​ർ, സേ​ലം സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തെ​ന്നാ​ണു സൂ​ച​ന. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. അ​പ​ക​ട സ​മ​യ​ത്ത് ക്വാ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് ഇ​ടി​ഞ്ഞ പാ​റ​യു​ടെ ഒ​രു വ​ലി​യ ഭാ​ഗം വ​ന്ന് പ​തി​ച്ച​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

Related posts