ലാഭത്തിനല്ല ജീവിക്കാൻ വേണ്ടി..! ജിഎസ്ടിയില്ല അമ്മച്ചിയുടെ ഊണിന്  വെറും 30രൂപ മാത്രം;  ഒപ്പം പതിനൊന്ന് കൂട്ടം കറികളും;  81കാരിയാ സരസമ്മയ്ക്ക് എല്ലാ പിന്തുണയുമായി മരുമകളും 

ജ​യ്സ​ണ്‍ അ​തി​രമ്പു​ഴ

ആ​ല​പ്പു​ഴ: ജി​എ​സ്ടി​യോ അ​ങ്ങ​നെ​യൊ​ന്നും ഇ​വി​ടി​ല്ല. ഇ​വി​ടെ വ​രു​ന്ന​വ​രു​ടെ വ​യ​റു നി​റ​യു​ക, ഒ​പ്പം മ​ന​സും. ഇ​ത്ര​മാ​ത്ര​മേ ഈ ​സം​ര​ഭം കൊ​ണ്ട് ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെയും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും വി​ല കു​തി​ച്ചു ക​യ​റു​ന്പോൾ വെ​റും 30രൂ​പ​യ്ക്ക് ഉൗ​ണ് വി​ള​ന്പു​ന്ന ഒ​ര​മ്മ​ച്ചി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. 30 രൂ​പ​യ്ക്ക് ഉൗ​ണോ? എ​ങ്കി​ൽ അ​തി​ശ​യി​ക്കാ​ൻ വ​രു​ന്ന​തി​നു മു​ന്പ് ഉൗ​ണി​നൊ​പ്പ​മു​ള്ള വി​ഭ​വ​ങ്ങ​ൾ കൂ​ടി പ​രി​ച​യ​പ്പെ​ടാം.

മീ​ൻ ക​റി, മീ​ൻ വ​റു​ത്ത​ത് (ര​ണ്ടെ​ണ്ണം) ക​ക്കാ​യി​റ​ച്ചി, തോ​ര​ൻ അ​ല്ലെ​ങ്കി​ൽ മെ​ഴു​ക്കു​പി​ര​ട്ടി, അ​വി​യ​ൽ, അ​ച്ചാ​ർ, പ​പ്പ​ടം, സാ​ന്പാ​ർ, പു​ളി​ശേ​രി, ര​സം ഇ​ങ്ങ​നെ പോ​കു​ന്നു ക​റി​യു​ടെ എ​ണ്ണം. ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ടി​നു സ​മീ​പം ഉ​മ്മാ​പ​റ​ന്പി​ൽ സ​ര​സ​മ്മ(81)​യാ​ണ് 12 വ​ർ​ഷ​മാ​യി ഇ​ത്ത​ര​ത്തി​ൽ വ​ച്ചു വി​ള​ന്പു​ന്ന​ത്.

ഈ ​സം​രം​ഭം ആ​ദ്യം തു​ട​ങ്ങു​ന്പോ​ൾ 15 രൂ​പ​യാ​യി​രു​ന്നു ഉൗ​ണി​ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ 20, 25 ഒ​ടു​വി​ൽ ര​ണ്ടു​വ​ർ​ഷം മു​ന്പ് 30 രൂ​പ​യാ​ക്കി. പി​ന്നീ​ട് പ​ല​ ത​വ​ണ​യു​ണ്ടാ​യ വി​ല​ക​യ​റ്റ​വും ഏ​റ്റ​വും ഒ​ടു​വി​ൽ ജി​എ​സ്ടി​യു​മൊ​ന്നും ഇ​വ​രെ ബാ​ധി​ച്ചി​ല്ല. ഇ​ന്നും അ​തേ​വി​ല​യ്ക്ക് വി​ൽ​ക്കു​ന്നു. അ​മ്മ​ച്ചി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത എ​സ്്ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​വി​ടു​ത്തെ പ്ര​ധാ​ന സ​ന്ദ​ർ​ശ​ക​ർ.

വി​ശ​പ്പു മൂ​ക്കു​ന്പോ​ൾ അ​മ്മ​ച്ചി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ത​നി​യെ വി​ള​ന്പി ക​ഴി​ച്ച് പാ​ത്ര​വും ക​ഴു​കി​വ​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം അ​മ്മ​ച്ചി​യു​ടെ വ​ക ഒ​രു മീ​ൻ​വ​റു​ത്ത​ത് ഫ്രീ. ​അ​മ്മ​ച്ചി​യു​ടെ കൈ​പു​ണ്യ​മ​റി​ഞ്ഞ​വ​രി​ൽ മ​ന്ത്രി സു​ധാ​ക​ര​നു​മു​ണ്ട്. എം​എ​ൽ​എ​യാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വി​ടു​ത്തെ സ്ഥി​രം സ​ന്ദ​ർ​ശ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ഴും സ​മ​യ​മു​ള്ള​പ്പോ​ൾ ഇ​വി​ടെ​യെ​ത്താ​റു​ണ്ടെ​ന്നു അ​മ്മ​ച്ചി പ​റ​യു​ന്നു. 80-90 ഉൗ​ണു​വ​രെ ഒ​രു ദി​വ​സം ഇ​വി​ടെ ത​യാ​റാ​ക്കു​ന്നു. പാ​ച​ക​വും മ​റ്റു ജോ​ലി​ക​ളു​മെ​ല്ലാം അ​മ്മ​ച്ചി​യും മ​രു​മ​ക്ക​ളും കൂ​ടി​യാ​ണ് ചെ​യ്യു​ന്ന​ത്.ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് ക​രു​ണാ​ക​ര​ൻ 43 വ​ർ​ഷം മു​ന്പ് മ​ര​ണ​പ്പെ​ട്ടു. പി​ന്നീ​ട് കൂ​ലി വേ​ല​ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​റ്റൊ​രു ദു​ര​ന്ത​വും നേ​രി​ട്ട​ത്.

മൂ​ന്നു ആ​ണ്‍​മ​ക്ക​ളും ഒ​രു പെ​ണ്ണും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ലെ ആ​ണ്‍​മ​ക്ക​ളി​ൽ ര​ണ്ടു​പേ​ർ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് സ​ര​സ​മ്മ വീ​ട്ടി​ൽ ഉൗ​ണ് എ​ന്ന സം​രം​ഭ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കു​ള്ള ഉൗ​ണു​മാ​ത്ര​മേ ഇ​വി​ടെ​യു​ള്ളൂ. 30 രൂ​പ​യ്ക്ക് ഉൗ​ണു ന​ൽ​കു​ന്ന​തി​ലെ ലാ​ഭ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ചു ചോ​ദി​ച്ചാ​ൽ ഒ​രു ചെ​റു പു​ഞ്ചി​രി. പി​ന്നെ ഇ​തു​വ​രെ എ​ല്ലാം ദൈ​വം ന​ട​ത്തി​യി​ല്ലേ ഇ​നി​യും ഇ​ങ്ങ​നെ ത​ന്നെ എ​ന്ന മ​റു​പ​ടി​യും.

Related posts